ന്യൂഡൽഹി: അമേരിക്കയിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനൊപ്പമുള്ള കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ ചിത്രങ്ങളും രേഖകളും പുറത്തുവന്നതോടെ കേന്ദ്ര സർക്കാർ കടുത്ത പ്രതിരോധത്തിൽ. ഹർദീപ് സിങ് പുരിയും എപ്സ്റ്റീനും മാത്രമായി ഒരു മുറിയിൽ ഇരിക്കുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ടത്. ഇതോടെ കേന്ദ്രമന്ത്രി കള്ളം പറയുകയായിരുന്നുവെന്ന ശക്തമായ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. ‘എപ്സ്റ്റീൻ ഫയൽസി’ൽ പുരി ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണം നേരത്തേ തന്നെയുണ്ടെങ്കിലും ഇത്രയും കാലം അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്. Read More…

