Crime

‘”നര്‍ക്കോട്ടിക്സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്” ! ഞങ്ങള്‍ക്ക്‌ അവനെ കൊല്ലേണ്ടി വന്നു’,നിജ്‌ജാര്‍ വധത്തില്‍ ഗോള്‍ഡി ബ്രാറിന്റെ ശബ്‌ദരേഖ പുറത്ത്‌

ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ അധോലോക കുറ്റവാളി ഗോൾഡി ബ്രാർ ആണെന്ന് സൂചിപ്പിക്കുന്ന ശബ്ദരേഖ പുറത്ത്‌. 2023-ൽ കാനഡയിൽ വെച്ച് നിജ്ജാർ കൊല്ലപ്പെട്ടതിന് പിന്നിൽ താനും തന്റെ സംഘവുമാണെന്ന് അവകാശപ്പെടുന്ന ബ്രാറിന്റെ ശബ്ദരേഖയാണ് ഇപ്പോൾ പ്രചരിക്കുന്നത്. ചെറുപ്പക്കാരെ മയക്കുമരുന്ന് മാഫിയയിലേക്ക് റിക്രൂട്ട് ചെയ്യുന്നവരെ നിജ്ജാർ പിന്തുണച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബ്രാർ ഇതിൽ പറയുന്നുണ്ട്. ഖലിസ്ഥാൻ ഭീകരൻ പരംജിത് സിംഗ് പമ്മയും ബ്രാറും തമ്മിലുള്ള സംഭാഷണമാണിതെന്നാണ് വിവരമെങ്കിലും ശബ്ദരേഖയുടെ ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 16-ഉം Read More…