Oddly News

കുട്ടി അബദ്ധത്തിൽ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തു; ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറി ഡ്രൈവർ ഇല്ലാതെ കാർ- ദൃശ്യങ്ങൾ പുറത്ത്

താജ്മഹൽ പാർക്കിങ്ങിൽ വിനോദസഞ്ചാരികൾക്കിടയിലേക്ക് ‘ഡ്രൈവറില്ലാതെ ‘ കാർ ഇടിച്ചുകയറി. കാറിലിരുന്ന കുട്ടികൾ ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്തതിനെ തുടർന്നാണ് അപകടം ഉണ്ടായത്. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്‌. താജ്മഹലിന്റെ പടിഞ്ഞാറൻ പാർക്കിംഗ് ലോട്ടിൽ ഞായറാഴ്ചയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഡ്രൈവറില്ലാത്ത കാർ നിരവധി വിനോദസഞ്ചാരികൾക്ക് മുകളിലേക്ക് മറിഞ്ഞതിനെ തുടർന്ന് ആളുകൾ പരിഭ്രാന്തിയിലാകുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വീഡിയോയിൽ ഡൽഹി നമ്പർ പ്ലേറ്റുള്ള ഒരു കാർ പെട്ടെന്ന് പിന്നോട്ട് പോകുന്നതും ഒരു കടയ്ക്ക് സമീപം Read More…