അണ്ടര്‍-19 ഏഷ്യാ കപ്പിൽ ഞായറാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാൻ ടീം മിന്നുന്ന വിജയം സ്വന്തമാക്കി. വിക്കറ്റ് കീപ്പർ ബാറ്റർ ഹംസ സഹൂറിന്റെ തകർപ്പൻ പുറത്താകാതെയുള്ള സെഞ്ചുറിയാണ് പാകിസ്ഥാന് ജയമൊരുക്കിയത്. ടീം 61 റൺസിന് 5 വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിടുമ്പോഴാണ് ഹംസ ക്രീസിലെത്തുന്നത്. അവസാന നിമിഷം വരെ ക്രീസിൽ നിലയുറപ്പിച്ച ഹംസ, 209 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. വിജയബൗണ്ടറിയോടെ സെഞ്ചുറി തികച്ചതിന് പിന്നാലെ ഹംസയും പാകിസ്ഥാൻ Read More…

