മയക്കുമരുന്നിനും മദ്യത്തിനും എതിരായ പോരാട്ടത്തിൽ മുൻകൈയെടുത്ത്, ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ലാംബ്ലു ഗ്രാമപഞ്ചായത്ത്. വിവാഹ ആഘോഷങ്ങള്‍ക്ക് മദ്യവും ലഹരിവസ്തുക്കളും ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറിയിരിക്കുന്ന നാട്ടില്‍ മാറ്റത്തിനായി മുന്നിട്ടിറങ്ങുന്നത്ഒരു പഞ്ചായത്ത് ഭരണകൂടം. ലാംബ്ലു പഞ്ചായത്താണ് തങ്ങളുടെ നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പുതുവഴികള്‍ പരീക്ഷിക്കുന്നത്. വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ക്കായി മദ്യവു മറ്റു ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍തയാറെടുക്കുകയാണ് പഞ്ചായത്ത്. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രധാൻ കർത്താർ സിങ് ചൗഹാനാണ് തീരുമാനം പ്രഖ്യാപിച്ചത്. മദ്യപിക്കുകയും പുകവലിക്കുകയും Read More…