കറിവേപ്പില വെറുതെ എടുത്ത് കളയാനുള്ളതല്ല. ആരോഗ്യത്തിന് മാത്രമല്ല മുടി കൊഴിച്ചിലും അകാല നരയുമൊക്കെ തടയുന്നതിനും കറിവേപ്പില നല്ലതാണ്. പല വിധത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു കറിവേപ്പില. ഒരാഴ്ച കറിവേപ്പില വെളിച്ചെണ്ണ മിക്‌സ് ചെയ്ത് ഉപയോഗിച്ചാല്‍ അത് ഏതൊക്കെ കേശപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. കറിവേപ്പില എണ്ണ – കറിവേപ്പില അരച്ചാണ് എണ്ണ കാച്ചേണ്ടത്. ഒരു പിടി കറിവേപ്പില ആദ്യം നല്ലതു പോലെ അരച്ചെടുക്കാം. ഒരു ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് അരച്ച് Read More…
Tag: hair loss
പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
സ്ത്രീകള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാര്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ മുടിയ്ക്ക് നല്‍കുന്ന പരിചരണം പോലെ തന്നെ പുരുഷന്മാരും തങ്ങളുടെ മുടിയ്ക്ക് ആവശ്യത്തിന് ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ പെട്ടെന്നുള്ള കഷണ്ടി കയറലൊക്കെ വരാന്‍ സാധ്യതയാണ്. മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ പുരുഷന്മാര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാം…. * സവാള നീര് – മുടികൊഴിച്ചില്‍ മാറ്റാനുള്ള പ്രധാന ചേരുവയാണ് സവാള നീര്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറാണ് മുടികൊഴിച്ചില്‍ മാറ്റി മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായിക്കുന്നത്. Read More…
പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്… മുടി കൊഴിച്ചില്‍ തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ…
കറുത്ത ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. ഇതിനായി പല പരീക്ഷണങ്ങളും പെണ്‍കുട്ടികള്‍ ചെയ്യാറുണ്ട്. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ആശങ്കപ്പെടുന്നവരാണ്. മുടി കൊഴിച്ചില്‍ പുരുഷന്മാരെയും വളരെയധികം ബാധിയ്ക്കാറുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും, ജോലിയും, സ്‌ട്രെസുമൊക്കെ മുടി കൊഴിച്ചിലിനെ ബാധിയ്ക്കാറുണ്ട്. മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ പൊതുവെ പുരുഷന്മാര്‍ക്ക് കുറച്ച് കഷ്ടപ്പാടാണ്. പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….