Lifestyle

കാലം മാറി, എന്നും മുടിയിൽ എണ്ണ തേക്കണോ? അത്ര നല്ലതല്ലെന്ന് പറയാന്‍ കാരണമുണ്ട്

എണ്ണ തേച്ച് കുളിച്ചാല്‍ മുടി പനംകുലപോലെ വളരുമെന്ന് പറയുന്നത് കേട്ടിട്ടില്ലേ. എന്നാല്‍ ഇപ്പോഴത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ മുടിയില്‍ എണ്ണയുള്ളത് അത്ര നല്ലതല്ല. പൊടിയും അഴുക്കും തലയോട്ടില്‍ അധികമായി അടിഞ്ഞ് കൂടുന്നതിന് കാരണമാകും. എണ്ണ തേച്ചാല്‍ തന്നെ ഷാംപൂവോ താളിയോ ഉപയോഗിച്ച് കഴുകി കളയാം. മുടിയുടെ തരമറിഞ്ഞ് വേണം തലയില്‍ എണ്ണ തേക്കാൻ. പണ്ടുകാലത്തെ സ്ത്രീകള്‍ മുടിയില്‍ എണ്ണ പുരട്ടി കുളത്തിലും കിണര്‍ വെള്ളത്തിലും ഇത് നല്ലതുപോലെ നീന്തിക്കുളിയ്ക്കും. എണ്ണ കളയാന്‍ താളി ഉപയോഗിയ്ക്കും. കുളി കഴിയുമ്പോള്‍ എണ്ണ Read More…

Health

പ്രസവശേഷം നിങ്ങളുടെ മുടികൊഴിച്ചില്‍ കൂടിയോ ? വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗങ്ങള്‍

ഡെലിവറിയ്ക്ക് ശേഷം സ്ത്രീകളുടെ ശരീരത്തില്‍ വളരെ വലിയ മാറ്റമാണ് സംഭവിക്കുന്നത്. ശാരീരമായും മാനസികമായും അമ്മയാകാനുള്ള തയ്യാറെടുപ്പിന് ഇടയില്‍ പല മാറ്റങ്ങളും അംഗീകരിയ്ക്കണം. അമ്മയുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങളില്‍ ഒന്നാണ് മുടി കൊഴിച്ചില്‍. ഈസ്ട്രജന്‍, പ്രോജസ്റ്ററോണ്‍ ഈ രണ്ട് ഹോര്‍മോണുകള്‍ ഗര്‍ഭകാലത്ത് വര്‍ധിക്കുകയും പ്രസവശേഷം അവയുടെ അളവു കുറയുകയും ചെയ്യുന്നു. ഇവ രണ്ടും മുടിയുടെ വളര്‍ച്ചയ്ക്ക് പ്രധാന പങ്കാണ് വഹിക്കുന്നത്. മാത്രമല്ല ഇവ കുറയുന്നത് പലപ്പോഴും മുടി കൊഴിച്ചിലിനു കാരണമാകുന്നു. ഈ പ്രശ്നം പരിഹരിക്കാന്‍ വീട്ടില്‍ തന്നെ ചില Read More…

Lifestyle

ഷാംപൂ ഉപയോഗിക്കുന്നത് മുടിക്കു നല്ലതാണ്, പക്ഷേ എല്ലാവര്‍ക്കുമല്ല : അറിയേണ്ടതെല്ലാം

മുടി സൗന്ദര്യത്തിന്റെ അവിഭാജ്യ ഘടകമാണ്, അതിനാല്‍ തന്നെ മുടിയുടെ സംരക്ഷണവും ഉറപ്പു വരുത്തേണ്ടതുണ്ട്. ഷാംപൂ മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. പ്രൈം സ്‌കിന്‍ ആന്‍ഡ് ഹെയര്‍ ക്ലിനിക്കിന്റെ സ്ഥാപകനും ചീഫ് ഡെര്‍മറ്റോളജിസ്റ്റുമായ ഡോ. ശ്രീ സാഹിതി കൊനിദേന പറയുന്നത്‘തലയോട്ടിയില്‍ നിന്ന് സെബം നന്നായി നീക്കം ചെയ്യുന്നതിനും ശുദ്ധീകരണത്തിനുമുള്ള ഒരു ഉപാധിയാണ് ഷാംപൂ എന്നാണ് . ഒപ്പം ഹെയര്‍ സ്‌പ്രേ, ജെല്‍, തുടങ്ങിയവ നീക്കം ചെയ്യാനും ഇത് സാധാരണയായി ഉപയോഗിക്കുന്നു എണ്ണമയമുള്ളവര്‍ ആഴ്ചയില്‍ ഒരിക്കലും വരണ്ട Read More…

Lifestyle

മുടിയും വെണ്ടയ്ക്കയും തമ്മില്‍…… മുടി സംരക്ഷണത്തിന് വെണ്ടയ്ക്ക അത്യുത്തമം, എങ്ങനെയെന്ന് അറിയേണ്ടേ !

വെണ്ടയ്ക്ക ചര്‍മ്മത്തിനും,മുടിക്കും ഒരേ പോലെ സംരക്ഷണം നല്‍കുന്ന ഒരു പോഷക സമ്പുഷ്ടമായ പച്ചക്കറിയാണ്. കാത്സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, വിറ്റാമിന്‍ എ, സി, കെ തുടങ്ങിയ പോഷകങ്ങള്‍ വെണ്ടയ്ക്കയില്‍ അടങ്ങിയിരിക്കുന്നു . കായ്കളില്‍ കാണപ്പെടുന്ന ജെല്‍ ജലാംശം പ്രദാനം ചെയ്യുന്നു, ഇത് ശരീരത്തിന് മാത്രമല്ല മുടി സംരക്ഷണത്തിനും സഹായകമാണ് . മുടിക്ക് തിളക്കവും കരുത്തും ഇവ പ്രദാനം ചെയ്യും. വരണ്ടതോ നരച്ചതോ ആയ മുടിയുള്ളവര്‍ക്ക് ഇത് ഒരു മികച്ച സഹായിയാണ് . വെണ്ടയ്ക്കയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകളെ Read More…

Health

താരനെ തുരത്താൻ വീട്ടില്‍ത്തന്നെയുണ്ട് മാര്‍ഗ്ഗങ്ങൾ

പലരെയും വല്ലാതെ കുഴപ്പിക്കുന്ന ഒന്നാണ് താരന്‍. എത്ര ശ്രമിച്ചാലും താരന്‍ പോകാതെ ഇരിയ്ക്കുന്നത് പലരുടെയും പ്രധാന പ്രശ്നമാണ്. തലയിലെ വൃത്തിക്കുറവാണ് താരനുണ്ടാകാനുള്ള പ്രധാന കാരണം. താരനുള്ളവര്‍ ഉപയോഗിയ്ക്കുന്ന ചീപ്പും ടവ്വലുമെല്ലാം ഉപയോഗിയ്ക്കുന്നത് ഇത് പകരാനും കാരണമാകും. തലയിലെ താരന് പ്രധാനപ്പെട്ട ഒരു കാരണമാണ് വരണ്ട ശിരോചര്‍മം. എണ്ണ തേച്ചു കുളിയുടെ കുറവും തലയില്‍ ഷാംപൂ പോലെയുള്ളവയുടെ അമിതമായ ഉപയോഗവുമെല്ലാം ഇതിന് കാരണമാണ്. താരന്‍ മാറാന്‍ നിങ്ങള്‍ക്ക് വീട്ടില്‍ ഇക്കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ഉലുവ, ജീരകം – ഭക്ഷണ വസ്തുക്കളായ Read More…

Lifestyle

സമൃദ്ധമായി മുടി വളരാന്‍ ഇതൊന്നു പരീക്ഷിച്ചു നോക്കൂ …

ഉലുവ, മുടിയുടെ ഗുണങ്ങള്‍ക്കായി മിക്ക രാജ്യങ്ങളിലും തലമുറകളായി ഉപയോഗിച്ച് വരുന്നു. ഉലുവ അരച്ച് ഷാംപൂവിന് പകരമായി ഉപയോഗിക്കാം.ആവണക്കെണ്ണ, ആഗോളതലത്തില്‍ അംഗീകരിച്ചിട്ടുള്ള ഗൃഹൗഷധിയാണ്. ഈജിപ്തില്‍ ഇത് ഹെയര്‍ ടോണിക്ക് ആയാണ് അറിയപ്പെടുന്നത്. ആവണക്കെണ്ണയും ബദാം എണ്ണയും ചേര്‍ത്ത് തലയില്‍ തേയ്ക്കുന്നത് മുടി വളരാന്‍ നല്ലതാണ്. സുന്നാമുക്കിയില, മൈലാഞ്ചിയില, കരിംജീരകം എന്നിവ തലമുടിയുടെ കാര്യത്തില്‍ അറബികള്‍ക്ക് ഇഷ്ടപ്പെട്ട ഗൃഹൗഷധികളായിരുന്നു. മുടി വളരാന്‍ മാത്രമല്ല, കഷണ്ടിക്ക് പ്രതിവിധിയായും അറബികള്‍ ഇതാണ് ആശ്രയിച്ചിരുന്നത്. കരിംജീരകം, സുന്നാമുക്കിയില, മൈലാഞ്ചിയില എന്നിവ തുല്യമെടുത്ത് ഉണക്കിപ്പൊടിച്ച് ഒലീവ് Read More…

Health

എന്തുചെയ്തിട്ടും മുടി കൊഴിച്ചില്‍ മാറുന്നില്ലേ ? ഇവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ..

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. തലമുടി കൊഴിയുന്നതില്‍ ആശങ്കയുള്ളവര്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ മുടി കൊഴിച്ചില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിക്കും. കേശസംരക്ഷണം Read More…

Health

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്… മുടി കൊഴിച്ചില്‍ തടയാന്‍ ഇക്കാര്യങ്ങള്‍ ചെയ്തുനോക്കൂ…

കറുത്ത ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടേയും സ്വപ്നമാണ്. ഇതിനായി പല പരീക്ഷണങ്ങളും പെണ്‍കുട്ടികള്‍ ചെയ്യാറുണ്ട്. മുടി സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും ആശങ്കപ്പെടുന്നവരാണ്. മുടി കൊഴിച്ചില്‍ പുരുഷന്മാരെയും വളരെയധികം ബാധിയ്ക്കാറുണ്ട്. കാലാവസ്ഥാ മാറ്റങ്ങളും, ജോലിയും, സ്‌ട്രെസുമൊക്കെ മുടി കൊഴിച്ചിലിനെ ബാധിയ്ക്കാറുണ്ട്. മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ പൊതുവെ പുരുഷന്മാര്‍ക്ക് കുറച്ച് കഷ്ടപ്പാടാണ്. പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….

Health

ഇത് ചൂടുകാലം.. മുടി ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

കാലം എത്ര കഴിഞ്ഞാലും നല്ല നീളമുളള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. തലമുടിയുടെ സംരക്ഷണത്തിന് എന്ത് വിട്ടു വീഴ്ചയ്ക്കും തയ്യാറാകുന്നവരാണ് നമ്മള്‍. ഇതിനായി പല വഴികളും പരീക്ഷിക്കാറുണ്ട്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. താരന്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടി പോകല്‍, വരണ്ട മുടി തുടങ്ങി പലതരം പ്രശ്‌നങ്ങളാണ് ദിവസവും പലരെയും അലട്ടുന്നത്. മുടി നല്ല ആരോഗ്യത്തോടെയും ഭംഗിയോടെയും വളരാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….