Celebrity

സോറി… നിങ്ങള്‍ കേട്ടത് തെറ്റാണ്; ജസ്റ്റിന്‍ബീബറും ഭാര്യ ഹെയ്‌ലിയും പിരിയുകയല്ല

ആരാധകരുടെ പ്രിയപ്പെട്ട ഗായകന്‍ ജസ്റ്റിന്‍ ബീബറും ഭാര്യ ഹെയ്‌ലി ബീബറും പിരിയുകയാണെന്ന വാര്‍ത്തകള്‍ തള്ളി പാട്ടുകാരന്‍ തന്നെ രംഗത്തു വന്നു. സംഗീതജ്ഞന്‍ ഹെയ്ലി ബീബറിനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടുകൂടിയാണ് കഥകള്‍ തുടങ്ങിയത്. ഇത് ആള്‍ക്കാര്‍ ശ്രദ്ധിച്ചതോടെ ചില വിവാദങ്ങള്‍ തല പൊക്കുകയും ചെയ്തു. എന്നാല്‍ ആരാധകരുടെ ഭയം ശമിപ്പിച്ച് എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ ബീബര്‍ ഓണ്‍ലൈനില്‍ വന്നു. ഒരാള്‍ തന്റെ അക്കൗണ്ടിലേക്ക് അനധികൃതമായി അക്‌സസ് എടുക്കുകയും ഹെയ്ലിയെ അണ്‍ഫോളോ ചെയ്യുകയുമായിരുന്നെന്നാണ് താരത്തിന്റെ വിശദീകരണം. ബീബര്‍ ഒരു ഇന്‍സ്റ്റാഗ്രാം Read More…

Hollywood

പോപ്പ് സംഗീതജ്ഞന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവാകുന്നു ; ഭാര്യ ഹെയ്‌ലി ബീബര്‍ ആറുമാസം ഗര്‍ഭിണി…!

പോപ്പ് സംഗീതജ്ഞന്‍ ജസ്റ്റിന്‍ ബീബര്‍ പിതാവാകുന്നു. ഭാര്യ ഹെയ്ലി ബീബര്‍ ഗര്‍ഭിണിയാണെന്നും തങ്ങള്‍ ആദ്യ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുകയാണെന്നും ഹവായിയില്‍ അവധിക്കാലം ചെലവഴിക്കുന്ന ദമ്പതികള്‍ വെളിപ്പെടുത്തുന്നു. 27 കാരിയായ മോഡലും 30 കാരനായ ഗായകനും ഗര്‍ഭകാലത്തെ സന്തോഷം പ്രഖ്യാപിക്കുന്ന മനോഹരമായ വീഡിയോയും പുറത്തുവിട്ടിട്ടുണ്ട്. 2018 സെപ്തംബറിലായിരുന്നു ജസ്റ്റിനും ഹെയ്‌ലിയും വിവാഹിതരായത്. ഹെയ്ലി ആറ് മാസം ഗര്‍ഭിണിയാണെന്നാണ് വിവരം. 2009-ല്‍ ജസ്റ്റിന്റെ നെവര്‍ സേ നെവര്‍ എന്ന ഡോക്യുമെന്ററിയുടെ പ്രീമിയറില്‍ ഹെയ്ലിയുടെ പിതാവ് സ്റ്റീഫന്‍ ബാള്‍ഡ്വിന്‍ ആണ് ജസ്റ്റിനെയും Read More…