Oddly News

പഹല്‍ഗാം ഭീകരന്റെ സംസ്‌കാരച്ചടങ്ങില്‍ ലഷ്‌കര്‍ കമാന്‍ഡര്‍; തടഞ്ഞ ബന്ധുക്കളെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി

പഹല്‍ഗാമില്‍ ഭീകരാക്രമണത്തില്‍ പങ്കെടുത്ത ഹബീബ്‌ താഹിറിനെ ഓപ്പറേഷന്‍ മഹാദേവിലാണ്‌ ഇന്ത്യന്‍ സൈന്യം വധിച്ചത്‌. കഴിഞ്ഞ ജൂലൈ 28-ന്‌ ശ്രീനഗറിലെ ഹര്‍വാനില്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ ഹബീബ്‌ താഹിര്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെയാണു വധിച്ചത്‌. ജൂലൈ 30-ന്‌ പാക്‌ അധിനിവേശ കശ്‌മീരിലെ കുയാന്‍ ഗ്രാമത്തിലാണ്‌ താഹിറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്‌. പ്രാദേശിക ലഷ്‌കര്‍ കമാന്‍ഡര്‍ റിസ്‌വാന്‍ ഹനീഫും തോക്കുകളേന്തിയ അനുയായികളും ചടങ്ങിനെത്തിയത്‌ ബന്ധുക്കള്‍ തടഞ്ഞതോടെയാണ്‌ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്‌. ഹബീബ്‌ താഹിറിന്റെ ബന്ധുക്കളെ ഭീകരര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ സംഘര്‍ഷാവസ്‌ഥയുണ്ടായി. നാട്ടുകാരുടെ Read More…