Crime

ഗൈനക്കോളജി ഹോസ്പിറ്റലിൽ സ്ത്രീകളെ പരിശോധിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ; സിസിടിവി ചോര്‍ന്നു

മെറ്റേണിറ്റി ഹോസ്പിറ്റലിൽ സ്ത്രീകളെ ഡോക്ടർമാർ പരിശോധിക്കുന്നതിന്റെയും കുത്തിവയ്പ്പെടുക്കുന്നതുമടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഗുജറാത്തിലെ രാജ്‌കോട്ടിലെ പായല്‍ മെറ്റേണിറ്റി ഹോസ്പിറ്റലിൽ നിന്നാണ് സ്ത്രീ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ദൃശ്യങ്ങൾ ഓൺലൈനിലൂടെ ചോർന്നെന്ന് ആരോപണം ഉയര്‍ന്നത്. യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയുടെ ലിങ്കുകളും പ്രചരിക്കുന്നുണ്ട് . ഒരുമാസത്തിനിടെ അഞ്ചുലക്ഷത്തിലേറെപേര്‍ ഈ വീഡിയോകള്‍ കണ്ടെന്നാണ് റിപ്പോര്‍ട്ട്. പരമ്പരാഗതമായി സുരക്ഷിത ഇടമായി കണക്കാക്കപ്പെടുന്ന മെറ്റേണിറ്റി ഹോസ്പിറ്റലിലെ സ്ത്രീകളുടെ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള ആശങ്കകൾ ഉണർത്തുന്ന ദൃശ്യങ്ങളായിരുന്നു ഇത്. ടെലിഗ്രാമും യു ട്യൂബും Read More…