Celebrity

ഒരു മനുഷ്യസ്ത്രീ കാലുകഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം? അറിയാവുന്നവർ പറഞ്ഞു തരണം: ഐഷ സുല്‍ത്താന

സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സർ ജാസ്മിന്‍ ജാഫര്‍ റീല്‍ ചിത്രീകരിച്ചതിനു പിന്നാലെ ക്ഷേത്രക്കുളത്തില്‍ പുണ്യാഹം നടത്താനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് മോഡലും നടിയും സംവിധായികയുമായ ഐഷ സുൽത്താന. റീല്‍സ് ചിത്രീകരിക്കാന്‍ അഹിന്ദുവായ യുവതി ക്ഷേത്രക്കുളത്തില്‍ കാല്‍ കഴുകിയെന്ന കാരണത്താലാണ് കുളം പുണ്യാഹം നടത്തുന്നത്. ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ അശുദ്ധമാവുന്നതാണോ കുളം എന്ന് ഐഷ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു. ‘ഈ ഒരു കാര്യത്തിൽ കേരളത്തിലെ നല്ലവരായ മനുഷ്യരുടെ അഭിപ്രായമെന്താണ്… ഒരു മനുഷ്യ സ്ത്രീ കുളത്തിൽ കാല് കഴുകിയാൽ Read More…