Featured Good News

വയസ്സ് 21, വരുമാനം 15 ലക്ഷം! 50 ദിവസം കൊണ്ട് തരംഗമായി കോളേജ് വിദ്യാർത്ഥിനിയുടെ കഫേ

നമ്മളിൽ മിക്കവരും ഭാവിയിൽ എന്താകണം എന്ന് ചിന്തിച്ചു തുടങ്ങുന്ന കാലഘട്ടമാണ് കോളേജ് ജീവിതം. പഠനത്തിനും ബിരുദത്തിനും കൂട്ടുകാർക്കുമിടയിൽ ഭാവി പ്ലാനുകൾക്കായി ഓടിനടക്കുന്നതിനിടയിൽത്തന്നെ മറ്റു ചിലർ ഇതിനൊക്കെ അപ്പുറത്തേക്ക് ചിന്തിക്കാറുണ്ട്. അത്തരത്തിലൊരാളാണ് 21 കാരിയായ അനന്യ അഗർവാൾ. തന്റെ കോളേജ് പഠനത്തിന്റെ അവസാന വർഷത്തിലിരിക്കെ, പഠന തിരക്കുകൾക്കിടയിലാണ് അനന്യ ഗുരുഗ്രാമിൽ സ്വന്തമായി ഒരു കഫേ ആരംഭിക്കുന്നത്. ‘ലൂം ആൻഡ് ലൈം’ (Lume & Lime) എന്ന ഈ ബിസ്ട്രോ തുടങ്ങി വെറും 50 ദിവസത്തിനുള്ളിൽ 15 ലക്ഷം രൂപയുടെ Read More…

Featured Good News

ഇങ്ങനെയാവണം യുവത; ഗുരുഗ്രാമിൽ നിന്ന് മാറ്റിയത് 2,435 കിലോ മാലിന്യം! ജനപ്രിയനായി ബിട്ടു; കൈകോർത്ത് പ്രദേശവാസികളും!

‘ബിട്ടു തബാഹി’ എന്ന പേരിൽ അറിയപ്പെടുന്ന സുരേന്ദ്ര സിംഗ് ചൗധരി തന്റെ ശുചീകരണ ദൗത്യം മധ്യപ്രദേശിന് പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ അജ്നാർ നദിയും ഡൽഹിയിലെ യമുനയും വൃത്തിയാക്കി ശ്രദ്ധ നേടിയ ബിട്ടു, ഇപ്പോൾ തൻ്റെ ‘#CleanWithBittu’ ക്യാമ്പയിന്റെ ഭാഗമായി ഗുരുഗ്രാമിലും നോയിഡയിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. പൊതുസ്ഥലങ്ങളിലും നദീതീരങ്ങളിലും കുമിഞ്ഞുകൂടുന്ന മാലിന്യത്തിനെതിരെ കൈകോർക്കാൻ അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സെപ്റ്റംബർ 20-ന് ഡൽഹിയിൽ ആരംഭിച്ച മൂന്ന് ദിവസത്തെ ശുചീകരണ ദൗത്യത്തിൽ ബിട്ടുവും സംഘവും ചേർന്ന് 585 കിലോഗ്രാം മാലിന്യം Read More…

Oddly News

25,000 രൂപയുടെ ഐടി നഗരത്തിലെ ജോലി വേണ്ടെന്നു വെച്ചു; ഓട്ടോ ഓടിച്ച് മാസം 60,000 രൂപ വാരി യുവാവ്! വീഡിയോ

ഗുരുഗ്രാമിൽ മാസം 25,000 രൂപ ശമ്പളമുണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് ഓട്ടോറിക്ഷ ഓടിക്കാൻ തുടങ്ങിയ ഡ്രൈവർ, ഇപ്പോൾ പ്രതിമാസം 60,000 രൂപയോളം വരുമാനം നേടുന്ന വാർത്ത സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. താൻ മാസം 50,000 മുതൽ 60,000 രൂപ വരെ സമ്പാദിക്കുന്നുണ്ടെന്നും അതിൽ 40,000 മുതൽ 45,000 രൂപ വരെ ലാഭിക്കാൻ കഴിയുന്നുണ്ടെന്നും ഇദ്ദേഹം ഒരു യാത്രക്കാരനോട് വെളിപ്പെടുത്തുകയായിരുന്നു. ആകാശ് എന്ന യാത്രക്കാരൻ പങ്കുവെച്ച ഈ ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ്. തനിക്ക് വലിയ Read More…

Sports

ഗുരുഗ്രാമിലെ മദ്യഷോപ്പിൽ കെവിൻ പീറ്റേഴ്സൺ! മദ്യപിക്കുന്ന വീഡിയോ വൈറൽ; പിന്നിലെ സത്യമെന്ത്?

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരവും കമന്റേറ്ററുമായ കെവിൻ പീറ്റേഴ്സൺ ഗുരുഗ്രാമിലെ ഒരു മദ്യഷാപ്പ് സന്ദർശിക്കുന്നതും സ്വന്തം ബ്രാൻഡ് മദ്യം ക്യാമറയ്ക്ക് മുന്നിൽ വെച്ച് കുടിക്കുന്നതുമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. പൊതുസ്ഥലത്ത് വെച്ച് അദ്ദേഹം മദ്യം കഴിക്കുന്നത് കണ്ട് ആരാധകർ ഞെട്ടിയെങ്കിലും ഈ വീഡിയോയ്ക്ക് പിന്നിലെ സത്യാവസ്ഥ മറ്റൊന്നാണ്. ഗുരുഗ്രാമിലെ ‘ഡിസ്കവറി ലിക്വർ വെയർഹൗസ്’ എന്ന ഷോപ്പിലാണ് പീറ്റേഴ്സൺ എത്തിയത്. അവിടെ നിന്ന് തന്റെ സ്വന്തം ബ്രാൻഡായ “ഡ്രീം ബെൽ” (Dream Bell) കുപ്പി അദ്ദേഹം Read More…

Good News

എന്റെ പിള്ളേരെ തൊടുന്നോടാ .. പ്രശ്നങ്ങളറിയാന്‍ ഡെലിവറി ബോയിയായി സോമാറ്റോ CEO

ഓൺലൈനായി ഫുഡ് ഓർഡർ ചെയ്യാത്ത ആളുകൾ നന്നേ കുറവാണ്. ജീവിതത്തിന്റെ പല തിരക്കുകൾ കൊണ്ട് ഭക്ഷണം സമയത്ത് ഉണ്ടാക്കാൻ സാധിക്കാത്തതിനാലുംഅല്ലെങ്കിൽ ഹോസ്റ്റൽ ഭക്ഷണം മടുക്കുമ്പോഴുമൊക്കെ ഓൺലൈനിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാൻ നമ്മെ പ്രേരിപ്പിക്കുന്നു. ഏതു പാതിരാത്രിയാണെങ്കിലും നമ്മൾ ഓർഡർ ചെയ്യുന്ന ഭക്ഷണം നമ്മുടെ വീടുകളിൽ എത്തിച്ചു നൽകുന്ന ഡെലിവറി ഏജന്റ് മാരെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവർ സമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടോ അവർക്ക് മതിയായ വിശ്രമം ലഭിക്കുന്നുണ്ടോ എന്നൊക്കെ നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പലപ്പോഴൊക്കെ ഓൺലൈൻ Read More…