യോഗയോടും ആരോഗ്യകരമായ ജീവിതരീതിയോടുമുള്ള സമർപ്പണത്തിലൂടെ ശിൽപ്പ ഷെട്ടി ഫിറ്റ്നസ് പ്രേമികളെ എന്നും പ്രചോദിപ്പിക്കാറുണ്ട്. ഗുപ്ത പദ്മാസനം അഥവാ ‘ഹിഡൻ ലോട്ടസ് പോസ്’ പരിശീലിക്കുന്നതിന്റെ വീഡിയോ അടുത്തിടെ താരം പങ്കുവെച്ചിരുന്നു. ഇടുപ്പിന്റെ ചലനശേഷി വർദ്ധിപ്പിക്കാനും, വഴക്കം കൂട്ടാനും, ശരീരത്തിന്റെ posture മെച്ചപ്പെടുത്താനും ഈ ആസനം ഏറെ സഹായിക്കും. കറുത്ത വെസ്റ്റും ഓറഞ്ച് സ്പോർട്സ് ബ്രായും ടൈഗർ പ്രിന്റ് ലഗിങ്സും ധരിച്ച് യോഗ മാറ്റിൽ ശാന്തമായി ഇരിക്കുന്ന ശിൽപ്പയെ വീഡിയോയിൽ കാണാം. വലതുകാൽ ഇടതു തുടയിലും ഇടതുകാൽ വലതു തുടയിലും Read More…

