ബോളിവുഡിലെ ആക്ഷന്‍ നായകന്മാരില്‍ ഒരാളായ സുനില്‍ഷെട്ടി ഭാര്യ മന്യയുമായി ആഘോഷിച്ചത് നാല്‍പ്പത്തൊന്നാം വിവാഹവാര്‍ഷികമായിരുന്നു. ഒമ്പതു വര്‍ഷം പ്രണയിച്ച ശേഷമായിരുന്നു സുനില്‍ഷെട്ടി മനയെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്പ് താന്‍ ഒരു ഗുണ്ട ആയിരുന്നെന്നും തന്നെ ഒമ്പത് വര്‍ഷം കൊണ്ടു മാറ്റിയെടുത്തത് മനയായിരുന്നെന്നും സുനില്‍ ഷെട്ടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത് അടുത്തിടെയായിരുന്നു. തങ്ങളുടെ സുദീര്‍ഘമായ ദാമ്പത്യത്തിന് കാരണം മനയുടെ അസാധാരണമായ ക്ഷമയും സഹനവുമായിരുന്നെന്നും സുനില്‍ ഷെട്ടി പറയുന്നു. മന മിതഭാഷിയും ലാളിത്യമുള്ളയാളും ക്ഷമയുള്ളയാളുമായിരുന്നു. യൂട്യൂബ് ചാനലായ ഭാരതി ടിവിയില്‍ Read More…