Crime

വിമാന യാത്രയ്ക്കിടെ തോക്കു പുറത്തെടുത്തു, യാത്രക്കാർക്ക് നേരെ വധഭീഷണി മുഴക്കി യുവാവ് : ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

വിമാന യാത്രകളിലെ അസാധാരണ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനവധി വാർത്തകൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവരാറുണ്ട്. ഇവയിൽ ചിലതൊക്കെ അതിഭീകരം എന്നു തോന്നിക്കുന്ന സംഭവങ്ങൾ തന്നെയാണ്. ഇപ്പോഴിതാ സമാനമായി, ഒരു വിമാനത്തിൽ ഉണ്ടായ ഞെട്ടിക്കുന്ന ചില സംഭവവികാസങ്ങളുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്. ഹോണ്ടുറാസിൽ ഒരു പതിവ് വിമാനയാത്രക്കിടെ യാത്രക്കാരനായ ഒരു യുവാവ് സഹയാത്രക്കാർക്ക് നേരെ തോക്കുചൂണ്ടി വധഭീഷണി മുഴക്കുന്നതിന്റെ അതിഭീകര ദൃശ്യങ്ങളാണിത്. ഹോണ്ടുറാസിലെ ടെഗുസിഗാൽപയിലെ ടോൺകോണ്ടിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റോട്ടനിലേക്ക് പറന്ന വിമാനത്തിലാണ് വിചിത്ര Read More…