മഞ്ഞും മലഞ്ചെരിവും തണുപ്പുമൊക്കെയാണ് കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിനോദസഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ മൂടല്‍മഞ്ഞും തണുപ്പുമായി ഉത്തരേന്ത്യ തണുത്തു വിറച്ചപ്പോള്‍ കുളിരും തണുപ്പുമില്ലാതെ വരണ്ടുണങ്ങി കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗ്. സാധാരണഗതിയില്‍ ഒക്‌ടോബറില്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ഡിസംബര്‍ അവസാനവും ജനുവരിയും കടന്നിട്ടും ഗുല്‍മാര്‍ഗിനെ തൊട്ടുതീണ്ടിയിട്ടില്ല. ഓരോ വര്‍ഷവും മഞ്ഞും കുളിരും നുണയാന്‍ അനേകം വിനോദ സഞ്ചാരികളാണ് ഗുല്‍മാര്‍ഗില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ മഞ്ഞുവീഴ്ചയും തണുപ്പും ഇല്ലാതെ വരണ്ടുണങ്ങിയതോടെ സഞ്ചാരികളും അകന്നു നില്‍ക്കുകയാണ്. ജനുവരി മാസത്തിലെ കഠിനമായ Read More…