Featured Sports

ഗുജറാത്തിനെ തോൽപ്പിച്ച് ഡൽഹി നാലാമതും ഫൈനലിൽ; വനിതാ പ്രീമിയർ ലീഗില്‍ എതിരാളി ആർസിബി

വഡോദര: വനിതാ പ്രീമിയർ ലീഗിന്റെ നാലാം സീസണില്‍ ഡൽഹി ക്യാപിറ്റൽസ് ഫൈനലില്‍ . ഗുജറാത്ത് ജയന്റ്സിനെ എട്ട് വിക്കറ്റിന് തകർത്താണ് ഫൈനൽ പ്രവേശം. ഡബ്ലിയു പി എല്ലിന്റെ നാല് സീസണിലും ഫൈനലിൽ പ്രവേശിക്കാൻ ഇതോടെ ഡൽഹിക്കായി. എന്നാൽ ഇതുവരെ ഒരു കിരീടം പോലും നേടാനായിട്ടില്ല. ഫെബ്രുവരി അഞ്ചിന് നടക്കുന്ന ഫൈനലിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളരുവാണ് എതിരാളികൾ. എലിമിനേറ്ററില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഗുജറാത്ത്‌ ഏഴ്‌ വിക്കറ്റിന്‌ 168 റണ്ണെടുത്തു. 51 പന്തില്‍ 62 റണ്ണുമായി Read More…