Featured Oddly News

നീന്തൽക്കുളവും ഹെലിപ്പാഡും ഗോൾഫ് കോഴ്സുമുള്ള കാര്‍ ! ലോകത്തിലെ ഏറ്റവും നീളമേറിയ കാർ, ‘ദി അമേരിക്കൻ ഡ്രീം’

ഒരു നീന്തൽക്കുളം, ചെറിയ ഹെലിപ്പാഡ്, മിനി-ഗോൾഫ് കോഴ്സ് എന്നിവ ഉൾക്കൊള്ളുന്ന ഒരു അത്ഭുത കാര്‍. ലോകത്തിലെ ഏറ്റവും നീളമേറിയ ആ കാറാണ് ‘ദി അമേരിക്കൻ ഡ്രീം’. 100 അടി നീളമുള്ള ഈ കാറിന് ഗിന്നസ് ലോക റെക്കോർഡുമുണ്ട്. ഒരു ആഢംബര കാറിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ലെതർ സീറ്റുകൾ, ശക്തമായ എഞ്ചിൻ, ഉയർന്ന നിലവാരമുള്ള ശബ്ദ സംവിധാനം എന്നിവയൊക്കെയാവാം മനസ്സിൽ വരുന്നത്. എന്നാൽ, ഒരു സാധാരണ വാഹനത്തേക്കാളുപരി ചക്രങ്ങളോടുകൂടിയ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ പോലെ തോന്നിക്കുന്നത്രയും വലുപ്പമുള്ള ഒരു വാഹനം Read More…

Oddly News

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കോഴി ! ഗിന്നസ് റെക്കോർഡ് ഉടമ, ‘പേൾ’ 14-ാം വയസ്സിലേക്ക്- വീഡിയോ

14 വർഷങ്ങൾക്ക് മുമ്പ്, സോണിയ ഹൾ വെളുത്ത തൂവലുകളുള്ള ഇന്‍കുബേറ്ററില്‍ ഒരു കോഴിക്കുഞ്ഞിന് ജന്മം നൽകാൻ സഹായിച്ചു. എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് ഏറ്റവും കൂടുതൽ കാലം ജീവിച്ച കോഴിയായി മാറിയ പേൾ എന്ന കോഴിയാണ് അവിടെ പിറന്നത്. വളർത്തുകോഴികളുടെ ശരാശരി ആയുസ്സ് മൂന്ന് മുതൽ പത്ത് വർഷം വരെയാണെങ്കിലും, കാലിന് പരിക്കേറ്റതും, ഒരു റാക്കൂണിന്റെ ആക്രമണവും, സന്ധിവാതവും, ചിക്കൻപോക്സും അതിജീവിച്ച് പേൾ മെയ് 22-ന് 14 വർഷവും അറുപത്തിയൊമ്പത് ദിവസവും തികച്ച് വിജയം നേടി , ശരിയാണ്, Read More…

Featured Good News

ഏറ്റവും നീളമുള്ള നാവുള്ള സ്ത്രീ, നീളം 9.75 സെന്റീമീറ്റർ, ഗിന്നസ് റെക്കോർഡ്; ഐഫോണിന്റെ നീളം!

9.75 സെന്റീമീറ്റർ നീളമുള്ള നാക്കുമായി ഗിന്നസ് വേൾഡ് റെക്കോർഡ് തകർത്ത് അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള വിദ്യാർത്ഥിനിയായ ഹാനെൽ ടാപ്പർ. ഹാനലിന്റെ അവിശ്വസനീയമാംവിധം നീളമുള്ള നാവ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തി നേടിയിരിക്കുകയാണ്. അവളുടെ ചുണ്ടിന്റെ അറ്റം മുതൽ മധ്യഭാഗം വരെ 9.75 സെന്റീമീറ്റർ (3.8 ഇഞ്ച്) ആണ് നാവിന്റെ നീളം. ഇതോടെ ഏറ്റവും നീളമുള്ള നാവുള്ള സ്ത്രീ എന്ന ഗിന്നസ് വേൾഡ് യുവതി സ്വന്തമാക്കി. എട്ടാം വയസ്സിൽ അമ്മയ്‌ക്കൊപ്പം ഒരു ഹാലോവീൻ ചിത്രമെടുക്കുന്നതിനിടെയാണ് ടാപ്പർ തന്റെ പ്രത്യേകത Read More…

Oddly News

മുഖം മുഴുവന്‍ രോമങ്ങള്‍, കണ്ടാല്‍ ആരും ഭയക്കും; ഒടുവില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടി യുവാവ്

മുഖത്തിന്റെ 95 ശതമാനത്തിലധികവും രോമങ്ങളാല്‍ നിറയപ്പെടുന്ന ഒരു അപൂര്‍വ്വ രോഗാവസ്ഥയാണ് ഹൈപ്പര്‍ട്രിക്കോസിസ്. ഈ രോഗത്തിനെ വേര്‍വൂള്‍ഫ് സിന്‍ഡ്രോം എന്നും അറിയപ്പെടാറുണ്ട്. എന്നാല്‍ ഈ രോഗാവസ്ഥയുമായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ 18 കാരന്‍ ലളിത് പട്ടീദാര്‍. മുഖത്ത് ഏറ്റവും അധികം രോമങ്ങളുള്ള പുരുഷനെന്ന റെക്കോര്‍ഡാണ് ലളിത് സ്വന്തമാക്കിയിരിക്കുന്നത്. ഇറ്റലിലെ മിലാനില്‍ തന്റെ മുഖരോമങ്ങളുമായി ടെലിവിഷന്‍ പരിപാടിയില്‍ ലളിത് പങ്കെടുത്തിരുന്നു. അവിടെ വച്ച് ഗിന്നസ് റെക്കോര്‍ഡിന് പരിശോധനകള്‍ നടത്തുകയായിരുന്നു. ആളുകള്‍ തന്നെ കാണുമ്പോള്‍ ആദ്യം ഭയപ്പെടുന്ന Read More…

Oddly News

706,900 തീപ്പെട്ടികമ്പുകള്‍ കൊണ്ട് കൂറ്റന്‍ ഈഫല്‍ഗോപുരം; 8വര്‍ഷം അദ്ധ്വാനത്തിന് ഗിന്നസ് റെക്കോഡില്ല

ഒരു ദശാബ്ദക്കാലം നിങ്ങളുടെ ഹൃദയവും ആത്മാവും ഒരു പ്രോജക്റ്റില്‍ ഉള്‍പ്പെടുത്തുന്നത് സങ്കല്‍പ്പിക്കുക. അങ്ങിനെ ഒരാള്‍ ഒരു ജോലിക്കായി സമര്‍പ്പിച്ച ആത്മാര്‍പ്പണത്തിന്റെ കഥ പറയാം. തീപ്പെട്ടി കമ്പുകൊണ്ട് ഒരാള്‍ ഉണ്ടാക്കിയ ഈഫല്‍ ടവര്‍ വന്‍ ശ്രദ്ധ നേടുന്നു. 47 കാരനായ റിച്ചാര്‍ഡ് പ്ലൗഡ് ഏഴൂലക്ഷം തീപ്പെട്ടിക്കമ്പുകള്‍ കൊണ്ടു നിര്‍മ്മിച്ച ഈഫല്‍ടവര്‍ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റാണ്. 2015-ല്‍ നിര്‍മ്മാണം തുടങ്ങിയ ഈഫല്‍ ടവറിന്റെ മിനിയേച്ചറിനായി കഴിഞ്ഞ 8 വര്‍ഷമായി ഏകദേശം 4,200 മണിക്കൂര്‍ ജോലി ചെയ്താണ് നിര്‍മ്മിതി പൂര്‍ത്തിയാക്കിയത്. Read More…

Oddly News

ഒരു ദിവസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ കുടുംബത്തോടൊപ്പം; ലോകത്തെ ഏറ്റവും ഉയരം കൂടിയ കാളക്കൂറ്റന്‍…!!

ഒരു ദിവസം മാത്രം പ്രായമുള്ളപ്പോള്‍ മുതല്‍ ബാലവെന്‍ഡര്‍ കുടുംബത്തോടൊപ്പം ചെഷയറിലെ അവരുടെ ഫാമില്‍ താമസിക്കുന്നയാളാണ് വെറും 10 ഡോളറിന് വാങ്ങിയ ടോമി. ഇപ്പോള്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കാളക്കുട്ടിയാണ് സാച്ചുസെറ്റ്‌സിലെ ചെഷയറില്‍ നിന്നുള്ള ഈ 13 കാരന്‍. 1.87 മീറ്റര്‍ (6 അടി 1 ഇഞ്ച്) ആണ് ഉയരം. വാങ്ങിയ വിലയുടെ അനേകം മടങ്ങ് വില മതിക്കപ്പെടുന്നുണ്ടെങ്കിലും അവനെ വില്‍ക്കാന്‍ ബാലവെന്‍ഡര്‍ തയ്യാറാല്ല. ഒരു ആസ്തിയേക്കാള്‍ കുടുംബത്തിലെ ഒരു അംഗമായിട്ടാണ് അവനെ ബാലവെന്‍ഡര്‍ കാണുന്നത്. അതിനാല്‍ Read More…