Crime

പ്രതിഫലം 2,000 രൂപ, മെഡിക്കൽ കോളേജുകള്‍ക്കായി ശ്മശാനത്തിലെ മൃതദേഹങ്ങൾ കുഴിച്ചെടുത്ത് കടത്തി; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു ∙ ശ്മശാനത്തിലെ ശവക്കുഴികൾ തോണ്ടി മനുഷ്യാവശിഷ്ടങ്ങൾ കടത്തിക്കൊണ്ടുപോയിരുന്ന മൂന്നംഗ സംഘം പൊലീസിന്റെ പിടിയിൽ. കർണാടകയിലെ റായ്ച്ചൂർ മാരുതി നഗറിലുള്ള ശ്മശാനത്തിൽനിന്നു മെഡിക്കൽ കോളജുകളിലെ പഠനാവശ്യങ്ങൾക്കായാണ് ഇവർ ശരീര അവശിഷ്ടങ്ങൾ കടത്തിയിരുന്നത്. ശ്മശാനം തൊഴിലാളിയായ വീരേഷ് തലവാര ആഞ്ജനേയ (28), സ്വകാര്യ മെഡിക്കൽ കോളജ് ജീവനക്കാരായ രാജു നരസപ്പ (35), അഫ്‌സർ ജൂനിമിയ (32) എന്നിവരാണ് ശനിയാഴ്ച പിടിയിലായത്. മനുഷ്യാവശിഷ്ടങ്ങൾക്ക് 2000 മുതൽ 3000 രൂപ വരെയാണ് ഇവർ ഈടാക്കിയിരുന്നത്. സംഭവത്തിന് പിന്നിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് Read More…

Crime

മല്ലപ്പള്ളിയിലെ കല്ലറ കള്ളന്മാർ പിടിയിൽ, ‘ഇത്‌ വെറും സിമ്പിളാണ് സാറേ… സിമന്റ് ഇടാതെ ഫിറ്റിംഗ്, ചുമ്മാ അങ്ങ് നീക്കിയാൽ മതി’

പത്തനംതിട്ട മല്ലപ്പള്ളിയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് സ്ലാബുകൾ മോഷ്ടിച്ച മൂന്നംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. മലയാളിയായ സജിത്ത്, കന്യാകുമാരി സ്വദേശി ജലാൽ സുന്ദർ സിങ്, പശ്ചിമ ബംഗാൾ സ്വദേശി സുർജിത്ത് ബർമാൻ എന്നിവരാണ് പിടിയിലായത്. മല്ലപ്പള്ളിയിലെ രണ്ട് പള്ളികളിലെ സെമിത്തേരികളിൽ നിന്നാണ് കല്ലറകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രാനൈറ്റ് സ്ലാബുകൾ ഇവർ ഇളക്കിയെടുത്ത് കടത്തിക്കൊണ്ടുപോയത്. പള്ളികളിൽ ഗ്രാനൈറ്റ് പണികൾ ചെയ്തിരുന്ന തൊഴിലാളികൾ തന്നെയാണ് ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചത്. പിന്നീട് എളുപ്പത്തിൽ ഇളക്കി മാറ്റാൻ Read More…