Featured Oddly News

മുറിഞ്ഞുപോയ ചെവി കാലിൽ തുന്നിച്ചേർത്തു, മാസങ്ങൾക്ക് ശേഷം യഥാസ്ഥാനത്ത് തുന്നിപ്പിടിപ്പിച്ച് ചൈനീസ് ഡോക്ടർ, ലോകത്തില്‍ ആദ്യം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശസ്ത്രക്രിയകളെ കുറിച്ചൊക്കെയുള്ള വാര്‍ത്തകള്‍ വളരെ കൗതുകകരമായി നമ്മള്‍ കേള്‍ക്കാറുണ്ട്. അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ചൈനയില്‍ നിന്ന് പുറത്ത് വരുന്നത്. ജോലി സ്ഥലത്തുണ്ടായ അപകടത്തില്‍ മുറിഞ്ഞ് പോയ ചെവി താത്കാലികമായി യുവതിയുടെ കാലില്‍ തുന്നിപ്പിടിപ്പിച്ചു. തുടര്‍ന്ന് മാസങ്ങള്‍ക്ക് ശേഷം ചെവി യഥാസ്ഥാനത്ത് തന്നെ വിജയകരമായി തുന്നിചേര്‍ക്കുകയും ചെയ്തു. മുറിഞ്ഞുപോയ ചെവി തലയില്‍ വീണ്ടും ഘടിപ്പിക്കുന്നതിന് മുമ്പ് താല്‍ക്കാലികമായി കാലില്‍ തുന്നിച്ചേര്‍ത്ത ലോകത്തിലെ ആദ്യത്തെ വിജയകരമായ ശസ്ത്രക്രിയയാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ജിനാനിലെ ജോലിസ്ഥലത്തുണ്ടായ Read More…