ചൈനയിലെ ഗ്വാങ്സിയിലെ നാനിംഗ് മൃഗശാലയില്‍ സിഗററ്റ് വലിക്കുന്ന ഗോറില്ല നെറ്റിസണ്‍മാരെ അമ്പരപ്പിക്കുകയും ആശങ്ക ഉണര്‍ത്തുകയും ചെയ്യുന്നു. മൃഗശാലയുടെ ഒരു മൂലയില്‍ ഇരുന്നുകൊണ്ട് ആരോ വലിച്ച ശേഷം എറിഞ്ഞ കുറ്റിയെടുത്താണ് വലിക്കുന്നത്. സംഭവം ആരോ വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ചതോടെയാണ് ശ്രദ്ധ ആകര്‍ഷിച്ചത്. അസാധാരണമായ കാഴ്ച കാഴ്ചക്കാരെ രസിപ്പിക്കുകയും അതേസമയം തന്നെ അമ്പരപ്പിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തു. ഇത് ഓണ്‍ലൈനില്‍ വൈറലായതോടെ നെറ്റിസണ്‍മാരുടെ പ്രതികരണങ്ങള്‍ ഉയര്‍ന്നു. വൈറല്‍ വീഡിയോയെക്കുറിച്ച് അറിവ് കിട്ടിയത് മുതല്‍ ഇക്കാര്യം അന്വേഷിക്കുക യാണെന്നും സംഭവത്തോട് Read More…