ഗൂഗിള്‍മാപ്പില്‍ അന്റാര്‍ട്ടിക്കയില്‍ തിരച്ചില്‍ നടക്കുമ്പോള്‍ കണ്ടെത്തിയ വാതില്‍ പാളി അന്യഗ്രഹജീവികളുടെ താവളമാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ പ്രചരണം. ഒരു റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വാതില്‍പാളിയുടെ സ്ക്രീന്‍ഷോട്ട് പങ്കിട്ടത്. ഒട്ടും താമസിക്കാതെ തന്നെ ഇത് പ്രചരിച്ചു. അന്റാര്‍ട്ടിക് ഏലിയന്‍ ദുരുഹതാവാദികള്ക്ക് വളരെ അധികം താത്പര്യമുള്ള മേഖലയായതിനാല്‍ വിഷയത്തിന് പ്രത്യേകമായ ശ്രദ്ധ ലഭിച്ചു. ഇത് അന്യഗ്രഹത്താവളമല്ലെന്നും മറിച്ച് ഐസ്ബര്ഗാണെന്നും ശാസ്ത്രജ്ഞരുടെ സ്ഥിരീകരണം എത്തി. ദക്ഷിണധൃവ ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക. അധികമാരും കടന്നു ചെല്ലാത്ത ഹിമഭൂമിയാണത്. ഇവിടെനിന്ന് 90കളില്‍ കണ്ടെത്തിയ ‘ അലന് Read More…