മൂന്നാം വയസ്സില്‍ വിവാഹം, പിന്നാലെ നല്ല ജീവിതം നയിക്കേണ്ട പ്രായത്തില്‍ തളര്‍ത്താനെത്തിയ കാന്‍സര്‍ എന്നാല്‍ ജീവിതത്തോടുള്ള അടക്കാനാവാത്ത അഭിനിവേശവും നിശ്ചയദാര്‍ഡ്യത്തിനും മുന്നില്‍ പ്രതിസന്ധികളെല്ലാം തോറ്റുപോയപ്പോള്‍ രാജസ്ഥാനിലെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമായ യുവതിയെ ജീവിതം കൊണ്ടെത്തിച്ചത് രാജസ്ഥാനിലെ ‘പോലീസ്‌വാലി ദീദി’ എന്ന് ഏവരും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിലേക്ക്. പേര് വെളിപ്പെടുത്താത്ത പോലീസുകാരി ‘ഹ്യൂമന്‍സ് ഓഫ് ബോംബെ’ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ജീവതയാഥാര്‍ത്ഥ്യത്തിന് മുന്നില്‍ തോറ്റുപോകുന്നവര്‍ക്കും തളര്‍ന്നു പോകുന്നവര്‍ക്കും വലിയ കരുത്തായി മാറുകയാണ്. ”ഞങ്ങളുടെ സമൂഹത്തില്‍ ബാലവിവാഹങ്ങള്‍ സാധാരണമാണ്. തൊട്ടടുത്ത ഗ്രാമത്തിലെ Read More…
Tag: good news
പഠനകാലത്ത് വീട്ടുകാര്‍ പുറത്താക്കി, തെരുവിലലഞ്ഞു; നക്ഷത്ര ഇന്ന് ഉപേക്ഷിക്കപ്പെട്ടവരുടെ തണൽ
ബംഗളൂരുവില്‍ ജനിച്ചു വളര്‍ന്ന നക്ഷത്രയുടെ ബാല്യകാലം തിരസ്‌കരണത്തിന്റെയും അവഗണനയുടേതുമായിരുന്നു. ട്രാന്‍സ്ജെന്‍ഡറാണെന്ന് തിരിച്ചറിഞ്ഞതോടെ നക്ഷത്രയെ മാതാപിതാക്കള്‍ ഉപേക്ഷിച്ചു. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട അവര്‍ മാസങ്ങളോളം ബംഗളൂരുവിലെ തെരുവുകളില്‍ താമസിച്ചു. ആ അനുഭവത്തില്‍ നിന്നാണ് കുടുംബാംഗങ്ങള്‍ ഉപേക്ഷിച്ച അനാഥരായവര്‍ക്ക് ഒരിടം എന്ന ചിന്ത നക്ഷത്രയുടെ മനസിലുദ്ദിച്ചത്. ഇന്ന് വികലാംഗരും പ്രായമായവരുമടക്കം ഉപേക്ഷിക്കപ്പെട്ട നൂറുകണക്കിന് ആളുകള്‍ക്ക് നക്ഷത്ര അഭയമാകുന്നു. ”എന്റെ പ്രായത്തിലുള്ള മറ്റ് ആണ്‍കുട്ടികളില്‍ നിന്ന് വ്യത്യസ്തമായ ചിന്തകള്‍ എന്റെ ഉള്ളില്‍ തുടങ്ങിയപ്പോള്‍ ഞാന്‍ മാതാപിതാക്കളെ സമീപിച്ചു. എന്നാല്‍ അവര്‍ക്ക് എന്നെ അംഗീകരിക്കാനായില്ല. Read More…
ദൈവം മനുഷ്യനായി പിറന്നു; ഗർഭിണിയായ ബസ് ഡ്രൈവർ രക്ഷകയായത് 37 സ്കൂള്‍ കുട്ടികൾക്ക്!
ദൈവം നമ്മുടെ മുന്നില്‍ ഏതു രൂപത്തിലാണ് പ്രത്യക്ഷപ്പെടുക എന്നു പലപ്പോഴും പറയാനാകില്ല. ഈ സംഭവത്തില്‍ ദൈവം പ്രത്യക്ഷപ്പെട്ടത് മനുഷ്യന്റെ രൂപത്തിൽ തന്നെയാണ്. അപ്രതീക്ഷിതമായി മുന്നില്‍ കണ്ട അപകടത്തെ ധൈര്യപൂവ്വം നേരിട്ട ഇമുനെക് വില്യംസ് എന്ന യുവതിയുടെ കഥയാണ് ഇത്. ഇരുപത്തിനാലുകാരിയായ അവര്‍ രക്ഷിച്ചത് ഒന്നോ രണ്ടോ ജീവനുകളല്ല, 37 ജീവനുകളാണ്. അതും എട്ടുമാസം ഗര്‍ഭിണിയായിരിക്കുമ്പോള്‍. അമേരിക്കയിലെ മിൽവാക്കിയിൽ സ്‌കൂൾ ബസ് ഡ്രൈവറാണ് ഇമുനെക്. പതിവുപോലെ സ്ഥിരം റൂട്ടിൽ കുട്ടികളെയും കൂട്ടി യാത്ര ചെയ്യുകയായിരുന്നു അവര്‍. പെട്ടെന്ന് എന്തോ Read More…
പ്രായം നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഒന്നുമല്ല; 76-ാം വയസില്‍ പിഎച്ച്ഡി നേടിയ തെലങ്കാനക്കാരന്‍
റിട്ടയര്‍മെന്റ് പ്രായം കഴിഞ്ഞാല്‍ പിന്നെ കൊച്ചുമക്കളെ നോക്കി വീട്ടുകാര്യങ്ങള്‍ നോക്കി ഇരിക്കേണ്ട കാലമാണെന്നാണ് വയ്പ്പ്. എന്നാല്‍ നിശ്ചയദാര്‍ഢ്യത്തെ പ്രായത്തിന് വെല്ലുവിളിക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് തെലങ്കാനയിലെ മിര്യാലഗുഡ സ്വദേശി മുഹമ്മദ് ഇസ്മായില്‍. 76-ാം വയസില്‍ ഹിന്ദി ഭാഷയില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയാണ് മുഹമ്മദ് ഇസ്മായില്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഡോ. ബിആര്‍ അംബേദ്കര്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഇസ്മായിലില്‍ പിഎച്ച്ഡി പൂര്‍ത്തിയാക്കിയത്. ഉന്നതവിദ്യാഭ്യാസത്തിന് താല്‍പ്പര്യമില്ലാത്ത പുതിയ തലമുറയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയാകാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നാണ് ബിരുദം ഏറ്റുവാങ്ങിയ ശേഷം തെലങ്കാന ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ Read More…
ടെന്നസി ചുഴലിക്കാറ്റിൽ ഒഴുകിയെത്തിയ കുഞ്ഞിനെ മരത്തിൽ ജീവനോടെ കണ്ടെത്തി
ടെന്നസി : ആറ് പേർ കൊല്ലപ്പെടുകയും രണ്ട് ഡസനിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത വലിയ ചുഴലിക്കാറ്റില്‍പ്പെട്ട 4 മാസം പ്രായമുള്ള കുഞ്ഞിനെ അടുത്തുള്ള മരത്തിൽ ജീവനോടെ കണ്ടെത്തി. ശനിയാഴ്ച ക്ലാർക്‌സ്‌വില്ലെയിലെ അവരുടെ വീടിനുള്ളിൽ ഉണ്ടായിരുന്ന ദമ്പതികളും അവരുടെ രണ്ട് കുട്ടികളും ചുഴലിക്കാറ്റില്‍ പെടുകയായിരുന്നു. ദമ്പതികളുടെ മൊബൈൽ വീടും മറ്റ് വസ്തുക്കളും നശിപ്പിച്ച ചുഴലിക്കാറ്റ്, തന്റെ 4 മാസം പ്രായമുള്ള കുട്ടിയെ ചുഴലിക്കാറ്റ് എടുത്തതായി അമ്മ സിഡ്‌നി മൂർ പറഞ്ഞു. സിഡ്‌നി മൂറും അവളുടെ കാമുകനും അവരുടെ കുട്ടികളും Read More…
സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് വീട്ടുജോലിക്കാരിയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനിച്ച് കുട്ടി
മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയ്ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയ കുട്ടിയുടെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അങ്കിത് എന്ന കുട്ടിയാണ് തന്റെ വാരാന്ത്യ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ നിന്ന് മത്സരിച്ച് നേടിയ സമ്മാനത്തുകയില്‍ നിന്ന് ഒരു ഭാഗം ചെലവഴിച്ച് തന്റെ വീട്ടിലെ ജോലിക്കാരിയായ സരോജയ്ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കിയത്. മകനില്‍ നിന്നുണ്ടായ ഈ സത്കര്‍മ്മത്തെ കുറിച്ച് അങ്കിതിന്റെ പിതാവായ വി. ബാലാജിയാണ് എക്‌സ് ഹാന്‍ഡിലിലൂടെ പങ്കുവെച്ചത്. മകന്‍ വിട്ടുജോലിക്കാരിക്ക് ഫോണ്‍ സമ്മാനിക്കുന്ന Read More…
ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്ക്’
കോവിഡ് 19 ലോക്കൗട്ട് സമയത്താണ് ഐസക് വിന്‍ഫീല്‍ഡ് എന്ന പയ്യന്‍ ആദ്യമായി വാര്‍ത്തയില്‍ എത്തിയത്. പയ്യന്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് പാവപ്പെട്ടവരെ സഹായിക്കാന്‍ തന്റെ ഗാര്‍ഡന്‍ ഷെഡ്ഡില്‍ ഒരു ഫുഡ്ബാങ്ക് തുറന്ന ഐസക് ഇപ്പോള്‍ തുറന്നിരിക്കുന്നത് ‘ഗിഫ്റ്റ് ബാങ്കാ’ണ്. പാവപ്പെട്ട കുട്ടികള്‍ക്ക് സമ്മാനം നല്‍കുകയാണ് ലക്ഷ്യം. ഐസക് വിന്‍ഫീല്‍ഡിന്റെ ദയയുള്ള ഹൃദയത്തെക്കുറിച്ച് ഇതിനകം അനേകം റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നത്. നേരത്തേ തന്റെ ജന്മദിനത്തിന് കിട്ടിയിരുന്ന പണം ഉപയോഗിച്ചായിരുന്നു ഐസക് ഫുഡ്ബാങ്ക് Read More…
വാര്‍ദ്ധക്യം പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വേണ്ടി മാത്രമുള്ളതല്ല; കുംഗ്ഫുവും തായ്ചിയും പരിശീലിച്ച് 92 കാരന്‍
വാര്‍ദ്ധക്യം ഭക്തിക്കും പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനും വേണ്ടിയുള്ളതാണെന്നാണ് പറയാറ്. എന്നാല്‍ 92 വയസ്സുള്ള ഇംഗ്ലീഷുകാരനായ ലൂ ബുര്‍ജയുടെ കാര്യത്തില്‍ മാത്രം ഇത് യോജിക്കില്ല. കാരണം ഇപ്പോഴും ഇദ്ദേഹം കുങ്ഫുവും തായ്ചിയും പരിശീലിക്കുന്നു എന്നതാണ് കാരണം. കൃത്യമായ ശീലവും കാര്‍ക്കശ്യവും അദ്ദേഹത്തെ ഈ പ്രായത്തിലും ആരോഗ്യത്തോടെ നില നിര്‍ത്തുന്നു. മൂന്ന് പേരക്കുട്ടികളുള്ള ഒരു മുത്തച്ഛന്‍, പതിറ്റാണ്ടുകളായി ചെറിയ കുട്ടികളുമായി കളിക്കാനും ഓവന്‍ റോസ്റ്റുകള്‍, ചോക്ലേറ്റ് എന്നിവ പോലുള്ള മികച്ച രുചികരമായ ഭക്ഷണങ്ങളാല്‍ സമ്പന്നമായ ഭക്ഷണക്രമം നിലനിര്‍ത്താനും തനിക്ക് കഴിയുമെന്ന് ഉറപ്പുനല്‍കുന്നു. Read More…
കാല്‍പ്പാദം ഇല്ലാത്ത കോഴിക്ക് ആരാധകര്‍ അയച്ചു കൊടുത്തത് 60 ജോഡി ചെറിയ ഷൂസുകളും ബൂട്ടുകളും
കാലിഫോര്‍ണിയയിലെ മീക്ക് ഡെവിഗ്നന്റെ നബ്‌സ് എന്ന കോഴിക്കാണ് സോഷ്യല്‍മീഡിയയിലൂടെ സ്‌നേഹം വഴിഞ്ഞൊഴുകിയത്. അസുഖബാധിതനായ നിലയിലാണ് ഡെവിഗ്നന് കാല്‍വിരലുകള്‍ നഷ്ടമായ മലേഷ്യന്‍ സെറാമ ഇനത്തില്‍പ്പെട്ട കോഴിയെ ദത്തെടുത്ത്. അസുഖബാധിതയായി അവശ നിലയില്‍ കിട്ടിയ കോഴിയെ ഉടമ കൃത്യമായി പരിപാലിച്ച് ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവന്നു. കാല്‍വിരലുകള്‍ ഇല്ലാത്ത കോഴിയെ നബ്‌സ് എന്ന് പേരിട്ടായിരുന്നു പരിപാലിച്ചിരുന്നത്. ശ്രദ്ധയോടെയുള്ള ഈ പരിപാലനവും സ്‌നേഹവും കൊണ്ട് അവള്‍ വീട്ടിലെ ഏറ്റവും അംഗീകാരമുള്ള വളര്‍ത്തുജീവിയായി മാറി. വീട്ടിലെ നായ്ക്കള്‍, പൂച്ചകള്‍, ഗിനി പന്നികള്‍, കൂടാതെ മറ്റ് Read More…