മലയാളികളുടെ പൊതു വികാരമാണ് പൊറോട്ട. എന്നാല്‍ എറണാകുളം സ്വദേശിയായ നിധിന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡിലെ കെയിന്‍സില്‍ പൊറോട്ടയുടെ രുചി പരിചയപ്പെടുത്തുന്നു. വില്‍പ്പന നടത്തുന്നതാവട്ടെ ഫുഡ് ട്രക്കിലും . വീശി അടിച്ച പൊറോട്ട മാത്രമാണെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. അതിനോടൊപ്പം പ ഈ പുതിയ സംരംഭം ശ്രദ്ധയില്‍പ്പെട്ടത് ഓസ്‌ട്രെലിയില്‍ വടംവലി മത്സരത്തില്‍ ഭക്ഷണം വിളമ്പിയതിന് പിന്നാലെയാണ്.ഏകദേശം 50,000 ഡോളര്‍ മുടക്കിയാണ് ഈ ഫുഡ് ട്രക്ക് നിര്‍മിച്ചത്. ഈ സംരംഭത്തിന് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹത്തിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. നിഥിനും കുടുംബവും ക്വീന്‍സ് Read More…
Tag: good news
യു.പി.യിലെ ഗ്രാമത്തിൽ നിന്ന് ബെക്കിങ്ഹാം കൊട്ടാരത്തിലേക്ക്; 18 വയസുകാരി അമ്മയുടെ ഇ–റിക്ഷ വിജയഗാഥ
ഉത്തര്‍പ്രദേശ് സ്വദേശിനിയായ ആരതിയെന്ന ആദ്യത്തെ വനിത പിങ്ക് – ഇ റിക്ഷാ ഡ്രൈവർ അധികമാരും തന്നെ അറിയാത്ത സാധാരണ പെണ്‍കുട്ടിയായിരുന്നു, ഇംഗ്ലണ്ടിലെ ബക്കിങ്ഹാം കൊട്ടാരത്തിലേക്കു ക്ഷണിക്കപ്പെടുന്നതുവരെ. ലണ്ടനിലെ അമല്‍ ക്ലൂണി വനിതാ ശാക്തികരണ പുരസ്‌കാരം സ്വന്തമാക്കിയതിന് പിന്നാലെ ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആരതി എന്ന പെണ്‍കുട്ടിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത് സ്ത്രീ ശാക്തീകരണത്തിന്റെ പ്രധാന കണ്ണിയായതിനാലാണ്.കഴിഞ്ഞ വര്‍ഷമാണ് ആരതി പിങ്ക് റിക്ഷ പദ്ധതിയില്‍ അംഗമായത് . പിങ്ക് റിക്ഷയിൽ പ്രവര്‍ത്തിച്ച് മറ്റ് പെണ്‍കുട്ടികളെ പ്രചോദിപ്പിച്ചതിനാണ് ആരതിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. Read More…
1.5 കോടി ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് കൃഷിക്കാരനായ 22കാരന്‍
ജോലി രാജിവെച്ച ശേഷം കൃഷിപ്പണി ആരംഭിച്ച് യുവാവ്. അതും ഒന്നരക്കോടി രൂപ വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന ജോലി രാജിവച്ച ശേഷമാണ് ആന്ധ്രാപ്രദേശ് സ്വദേശിയായ അഭിഷേക് റെഡ്ഢിയെന്ന യുവാവ് കൃഷിപ്പണി ആരംഭിച്ചത്. 22-ാം വയസ്സില്‍ തന്റെ ഡിസൈനര്‍ ജോലി ഉപേക്ഷിച്ച് ഇദ്ദേഹം കൃഷിയിലേക്ക് തിരിയുകയായിരുന്നു. ജോലി ഉപേക്ഷിച്ച ശേഷം രണ്ട് വര്‍ഷം കഴിഞ്ഞാണ് അഭിഷേക് ഓബുലാപുരം ഗ്രാമത്തില്‍ ഒരു കൃഷിഭൂമി വാങ്ങുന്നത്. അഭിഷേകിനെ സഹായിക്കാനായി അമ്മയായ നീല റെഡ്ഢിയും ജോലിയില്‍ നിന്നും കാലാവധി പൂര്‍ത്തിയാകും മുന്‍പേ വിരമിച്ചു. കുറച്ച് Read More…
ജീവിക്കാന്‍ വേണ്ടി ലോണെടുത്ത് ഫോട്ടോസ്റ്റാറ്റ് കടയിട്ടു; ഇപ്പോള്‍ 1000 കോടിയും 800 കോടിയും സമ്പത്തുള്ള രണ്ടു കമ്പനി
ചെറിയവരും സാധാരണക്കാരുമായ അനേകര്‍ നമുക്കുചുറ്റുമുണ്ട്. അതില്‍ പ്രചോദനാത്മകമായ ജീവിതകഥയാണ് വിശാല്‍ മെഗാ മാര്‍ട്ടിന്റെ സ്ഥാപകനായ രാമചന്ദ്ര അഗര്‍വാളിന്റെത്. ഭിന്നശേഷിക്കാരനായതിനാല്‍ ജീവിക്കാന്‍ വേണ്ടി ലോണെടുത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടയിട്ടത് മുതല്‍ വിശാല്‍ മെഗാ മാര്‍ട്ടിന്റെ വളര്‍ച്ചയും തളര്‍ച്ചയും പുരോഗമനവും വരെ അചഞ്ചലമായ അര്‍പ്പണ ബാധവും കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് 1000 കോടിയുടേയും 800 കോടിയുടെയും വിറ്റുവരവുള്ള രണ്ടു കമ്പനികളുടെ വളര്‍ച്ചയിലേക്കാണ് ഉയര്‍ന്നത്. ജനനം മുതല്‍ അദ്ദേഹം ഒരു പ്രത്യേക കഴിവുള്ള വ്യക്തിയായിരുന്നു, പക്ഷേ അസാധാരണമായ എന്തെങ്കിലും ചെയ്യാന്‍ അത് Read More…
84 ലക്ഷം വരുമാനമുള്ള ജോലി ഉപേക്ഷിച്ച് അലക്ക് കമ്പനി തുടങ്ങി; ഇന്ന് 170 കോടി രൂപ മൂല്യമുള്ള കമ്പനി ഉടമ
ഐഐടിയില്‍ ചേര്‍ന്ന് പഠിയ്ക്കാനും പിന്നീട് വമ്പന്‍ കമ്പനിയില്‍ ഉയര്‍ന്ന ശമ്പളമുള്ള ജോലി നേടാനും ആഗ്രഹിയ്ക്കാത്ത യുവതീ-യുവാക്കള്‍ ചുരുക്കമാണ്. എന്നാല്‍ ചിലര്‍ സ്വന്തമായി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിയ്ക്കുന്നവരാണ്. അത്തരത്തിലുള്ള പ്രചോദനാത്മകമായ ഒരു കഥയാണ് ബീഹാര്‍ സ്വദേശിയായ അനുരാഭ് സിന്‍ഹയുടെയും ഭാര്യ ഗുഞ്ജന്‍ സിന്‍ഹയുടെയും. ഇരുവരും ഒരു അലക്ക് കമ്പനിയാണ് സ്വന്തമായി ആരംഭിച്ചത്. ഐഐടിയില്‍ പഠിച്ചിറങ്ങിയ ശേഷം വര്‍ഷം 84 ലക്ഷം രൂപ വരുമാനമുള്ള ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ഈ സംരംഭത്തിനായി ഇറങ്ങിത്തിരിച്ചത്. ഭഗല്‍പൂരിലെ ഒരു ചെറിയ വീട്ടിലാണ് അനുരാഭ് Read More…
അടിസ്ഥാന വിദ്യാഭ്യാസമില്ല, തൊഴിൽ നൈപുണ്യവും; ഈ മനുഷ്യന്റെ പ്രതിവർഷ വരുമാനം 1.3 കോടി രൂപ!
ഉയര്‍ന്ന വിദ്യാഭ്യാസവും ബിരുദങ്ങളും പ്രത്യേക തൊഴിൽ നൈപുണ്യവുമൊക്കെ നേടിയാണ് എല്ലാവരും ജോലി നേടുന്നതും സമ്പാദിക്കുന്നതും. ഇതൊക്കെ ഉണ്ടായായലും നല്ല ജോലിയോ സമ്പാദമോ ഇണ്ടാകണമെന്നുമില്ല. ഇവിടെയാണ് അടിസ്ഥാന വിദ്യാഭ്യാസമോ തൊഴിൽ നൈപുണ്യമോ ഇല്ലാതെ ഒരു തൊഴിലാളി 1.3 കോടി വാർഷിക വരുമാനം നേടുന്നത്. നെവാഡയിലെ യെറിംഗ്ടൺ ആസ്ഥാനമായുള്ള ചെമ്പ് ഖനിയായ നെവാഡ കോപ്പറിലെ ഭൂഗർഭ ഖനിത്തൊഴിലാളിയായ 38 കാരനായ കോറി റോക്ക്‌വെല്ലാണ് കഥാനായകന്‍. തന്റെ 20-ാം വയസ്സിൽ, എന്താണ് ചെയ്യാൻ ആഗ്രഹിക്കുന്നതെന്ന് അയാള്‍ക്ക് അറിയില്ലായിരുന്നു. വിദ്യാഭ്യാസമോ കഴിവുകളോ കാമുകിയോ Read More…
അന്ധനെങ്കിലും നേടിയെടുത്ത കഴിവുകൾ; കായികതാരം, ഇൻസ്റ്റാഗ്രാമിൽ ഹീറോ, ആന്റണി മാസാണ്
അന്ധനായ ഒരു യുവാവ് തന്റെ ദൈനംദിന ജോലികൾ കൃത്യതയോടെയും മറ്റാരുടെയും സഹായമില്ലാതെ ചെയ്യുന്നു. ഒരുപക്ഷെ നിങ്ങൾക്കിത് വിശ്വസിക്കാൻ സാധിച്ചെന്ന് വരില്ല. അന്ധരായവർക്കും അനായാസമായി ദൈനദിന ജോലികൾ ചെയ്യാൻ സാധിക്കുമെന്നതിൽ ഒരു ഉത്തമ ഉദാഹരണമാണ് ആന്റണി ഫെരാരോ എന്ന യുവാവ്. എന്നാൽ ആന്റണി ചെയ്യുന്നത് അസാധാരണമായ കാര്യങ്ങളാണ്. ദൈനംദിന സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് ആന്റണി ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിഡിയോകളിൽ കാണാം. ജൂഡോയിൽ യുഎസ്എയെ പ്രതിനിധീകരിക്കുന്ന ഒരു പാരാലിമ്പിക് അത്ലറ്റാണ് ഇയാൾ . 2020 ടോക്കിയോ പാരാലിമ്പിക് ഗെയിംസിൽ Read More…
പ്രളയത്തില്‍ വീട്ടുകാര്‍ ഉപേക്ഷിച്ച 9 പൂച്ചകളെയു വളര്‍ത്തുനായയെയും രക്ഷപ്പെടുത്തി; യുവാവിന് കയ്യടി
ബ്രസീലില്‍ അനേകം മനുഷ്യര്‍ മരണപ്പെടുകയും അനേകരെ കാണാതാകുകയും ചെയ്ത പ്രളയത്തി വെള്ളം കയറിയ കൂട്ടുകാരന്റെ വീട്ടില്‍ കുടുങ്ങിപ്പോയ ഒമ്പത് പൂച്ചകളെയും ഒരു വളര്‍ത്തുനായയെയും രക്ഷപ്പെടുത്തി യുവാവിന്റെ ധീരസാഹസീക പ്രവര്‍ത്തി. അരയ്‌ക്കൊപ്പം പൊക്കത്തില്‍ കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ നീന്തിക്കയറിയാണ് എല്ലാ ജീവനും തുല്യമാണെന്ന് കരുതുന്ന മനുഷ്യത്വത്തിന്റെ ഉദാത്ത മാതൃക കാട്ടിയത്. തെക്കന്‍ ബ്രസീല്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുമാണ് സംഭവം. 31 കാരനായ ജിയോവാന്‍ ഡി ഒലിവേരയാണ് ഹൃദയവിശാലത കൊണ്ട് ബ്രസീലിലെ ഏറ്റവും വലിയ ഹീറോയായിരിക്കുന്നത്. കനത്ത Read More…
ഷൂ ലോൺഡ്രിയിലൂടെ കൃഷ്ണ സമ്പാദിക്കുന്നത് ലക്ഷങ്ങൾ,ആവശ്യക്കാര്‍ സിനിമ താരങ്ങള്‍ വരെ
ജീവിതത്തെ വിജയത്തിലെത്തിക്കുന്നതിനായി ബിസിനസ്സുകള്‍ ചെയ്യുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരുന്നവര്‍ കുറവാണ്. അത്തരത്തിലുള്ള വേറിട്ട ചിന്തയില്‍നിന്നാണ് ‘ഷൂ ലോണ്‍ഡ്രി’ എന്ന ആശയത്തിന് കൃഷ്ണ തുടക്ക കുറിച്ചത്. ഷൂ വൃത്തിയാക്കികൊടുക്കുന്ന ഈ സ്ഥാപനത്തിന് കൃഷ്ണ പേര് വെച്ചിരിക്കുന്നത് ‘ ഹിദ ഷൂ ഷൈനി’ എന്നാണ്. ഹിദ കൃഷ്ണയുടെ മകളാണ്. ഫോര്‍ട്ട് കൊച്ചി അമരാവതി സ്വദേശിനിയാണ് കൃഷ്ണ. പഠനം ഇന്റീരിയര്‍ ഡിസൈനിങ്ങിലായിരുന്നെങ്കിലും തുടര്‍ന്നുള്ള ജോലിയില്‍ വലിയ സംതൃപ്തി തോന്നിയിരുന്നില്ല. ശമ്പളവും വളരെ കുറവായിരുന്നു. അപ്പോഴാണ് സ്വന്തം ഷൂസ് Read More…