Spotlight

ബി.ജെ.പി സഹയാത്രികർക്ക് പരോക്ഷ മുന്നറിയിപ്പുമായി ‘ദീപിക’ മുഖപ്രസംഗം, യൂ​ദാ​സ് കെ​ട്ടി​ഞാ​ന്നു ചത്തു, ഭ​ര​ണ​കൂ​ട​ത്തിന്റെ വെള്ളിനാണയങ്ങൾ വേണ്ട

യേശുവിന്റെ ക്രൂശീകരണവും യൂദാസിന്റെ വഞ്ചനയും ആത്മഹത്യയും പരാമർശിച്ചുകൊണ്ട് ബി.ജെ.പി അനുഭാവികളായ ക്രൈസ്തവർക്ക് പരോക്ഷ മുന്നറിയിപ്പുമായി കത്തോലിക്ക സഭയുടെ മുഖപത്രമായ ‘ദീപിക’ രംഗത്തെത്തി. ദുഃഖവെള്ളി ദിനത്തിലെ എഡിറ്റോറിയലിലൂടെയാണ് ഒറ്റുകാരെ രൂക്ഷമായ ഭാഷയിൽ സഭ വിമർശിക്കുന്നത്. ആവശ്യം കഴിഞ്ഞാൽ ഭരണകൂടങ്ങൾക്കും രാഷ്ട്രീയ നേതൃത്വങ്ങൾക്കും ഒറ്റുകാരെക്കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും, ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത ശേഷം യൂദാസ് ആത്മഹത്യ ചെയ്ത ചരിത്രം ഇതിന് തെളിവാണെന്നും ലേഖനം ഓർമ്മിപ്പിക്കുന്നു. സീസറിന്റെ ശത്രുവായും രാജ്യദ്രോഹിയായും മുദ്രകുത്തിയാണ് അന്ന് ക്രിസ്തുവിനെ വിചാരണ ചെയ്തത്. ഇന്നും എതിർസ്വരമുയർത്തുന്നവരെ കുരിശിലേറ്റാൻ ഉപയോഗിക്കുന്ന Read More…