മയാമിയിലെ മൃഗശാലയിൽ ഗോലിയാത്തിന് ഇന്നലെ ഇരട്ടി മധുരമുള്ള ഒരു ദിവസമായിരുന്നു. തന്റെ 135-ാം പിറന്നാൾ ആഘോഷത്തോടൊപ്പം ജീവിതത്തിലെ ആദ്യത്തെ ‘ഫാദേഴ്‌സ് ഡേ’യും ആഘോഷിച്ചിരിക്കുകയാണ് ഗോലിയാത്ത് . എന്നാല്‍ ആരാണീ ഗോലിയാത്ത് എന്നല്ലേ? ഇക്വഡോറിന്റെ ഭാഗമായ ഗാലപ്പഗോസ് ദ്വീപുകളിൽ മാത്രം കാണപ്പെടുന്ന ഒരുതരം ആമയാണ് ഗോലിയാത്ത്. കടുത്ത വംശനാശഭീഷണി നേരിടുന്ന ഈ ആമകൾ ഭൂമിയില്‍ വിരലിലെണ്ണാവുന്നവ മാത്രമാണ് ബാക്കിയുള്ളത്. ഗാലപ്പഗോസ് എന്ന വാക്കിന്റെ അർഥം തന്നെ ഭീമൻ കരയാമ എന്നാണ്. 234 കിലോഗ്രാം ഭാരമാണ് ഗോലിയാത്തിനുള്ളത്. 135-ാം വയസില്‍ Read More…

