ബോളിവുഡ് താരങ്ങളായ ഹേമ മാലിനിയുടെയും ധര്‍മേന്ദ്രയുടെയും മകളായ ഇഷ ഡിയോള്‍ 2000 കളുടെ തുടക്കത്തിലാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തന്റെ ആദ്യ രണ്ട് സിനിമകളില്‍ ഒപ്പിടുമ്പോള്‍ മാതാപിതാക്കളുടെ പാരമ്പര്യത്തിന് അനുസൃതമായി ജീവിക്കാന്‍ തനിക്ക് വലിയ സമ്മര്‍ദ്ദം തോന്നിയിട്ടില്ലെന്ന് അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഇഷ തുറന്നു പറഞ്ഞിരുന്നു. എന്നിരുന്നാലും, സിനിമകള്‍ പുറത്തിറങ്ങിയതിന് ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങള്‍ എന്തായിരിയ്ക്കുമെന്ന ആശങ്ക തോന്നിയിരുന്നുവെന്ന് ഇഷ പറയുന്നു. വര്‍ഷങ്ങളോളം സൂപ്പര്‍ സ്റ്റാറായിരുന്ന അമ്മ ഹേമമാലിനിയോടാണ് തന്നെ പലപ്പോഴും താരതമ്യപ്പെടുത്തിയിരുന്നത്. ഈ രീതി Read More…