അസമിലെ കാസിരംഗനേഷൻ പാർക്കിൽ അതിമനോഹര കാഴ്ച്ച സമ്മാനിച്ച സ്വർണ കടുവയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇതിനോടകം തന്നെ അപൂർവ സ്വർണ കടുവയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. ഇന്ത്യ അപൂർവമായി മാത്രം കാണപ്പെടുന്ന സ്വർണ്ണ കടുവയുടെ ആവാസ കേന്ദ്രമാണ് അസം. ഇതിനുമുൻപ് 2014 ൽ ആണ് സ്വർണ്ണ കടുവയെ ആദ്യമായി ഇവിടെ കണ്ടെത്തുന്നത്. നിലവിൽ, നാല് സ്വർണ്ണ കടുവകൾ മാത്രമാണ് അസമിലെ കാസിരംഗ നാഷണൽ പാർക്കിൽ വസിക്കുന്നത്. സമ്പന്നമായ ജൈവവൈവിധ്യത്തിന് പേരുകേട്ട വന്യജീവി Read More…