ശബരിമല: സന്നിധാനത്തെ ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളിയുടെ നവീകര ണത്തിന് ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയുടെ പേരില്‍ വാറന്റി വന്നതില്‍ ദുരൂഹത. ചെന്നൈയിലെ സ്‌മാര്‍ട്ട് ക്രിയേഷന്‍സിലാണ് ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി നവീകരണത്തിന് കൊണ്ടുപോയത്. 2019 ലാണ് പോറ്റി ദ്വാരപാലക ശില്‍പങ്ങളുടെ പുറംപാളി അറ്റകുറ്റപ്പണിക്ക് ചെന്നൈയില്‍ എത്തിക്കുന്നത്. അന്ന് മുതല്‍ 40 വര്‍ഷത്തേക്കാണ് വാറന്റി. ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങള്‍ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, എ.ഒ, തിരുവാഭരണം കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്‌ഥ സംവിധാനമുള്ളപ്പോള്‍ ചുമതലപ്പെട്ട ഉദ്യോഗസ്‌ഥരുടെ പേരില്‍ വാറന്റി എഴുതാതെ അറ്റകുറ്റപ്പണിക്കുള്ള Read More…
Tag: Gold plate
‘പൂജ നടന്നത് എന്റെ വീട്ടിലല്ല; ഉണ്ണികൃഷ്ണൻ പോറ്റിയെ കാണാറുണ്ട്’- വിശദീകരണവുമായി ജയറാം
ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് 2019ൽ ചെന്നൈയിൽ വച്ച് നടന്ന പൂജയിൽ പങ്കെടുത്തതെന്ന വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്കുള്ള വാതിലെന്ന പേരിൽ ചെന്നൈയിൽ ചടങ്ങ് നടത്തിയത് വിവാദമായതിനു പിന്നാലെയാണ് ജയറാമിന്റെ വിശദീകരണം. ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിട്ടാണ് പൂജയിൽ പങ്കെടുത്തതെന്നും ചിലർ പ്രചരിപ്പിക്കുന്നതു പോലെ തന്റെ വീട്ടിൽ വച്ചല്ല പൂജ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈയിലെ അമ്പത്തൂരിൽ വാതിൽ നിർമിച്ച ഫാക്ടറിയിലായിരുന്നു ചടങ്ങെന്നും ജയറാം വ്യക്തമാക്കി. ‘‘ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ വച്ച് കാണാറുണ്ട്. മകരവിളക്കിനൊക്കെ ഉണ്ടാകാറുണ്ട്. ചെന്നൈയിൽ നടന്ന ചടങ്ങിൽ Read More…


