സിംഗപ്പൂരിലെ ഇന്ത്യന്‍ വംശജനായ ഒരാള്‍ ഭാര്യയ്ക്ക് ഒരു സമ്മാനം വാങ്ങിയപ്പോള്‍ കൂടെപ്പോന്നത് ഭാഗ്യദേവത. ഭാര്യയ്ക്കായി വാങ്ങിയ സ്വര്‍ണ്ണമാലയ്ക്കൊപ്പം നറുക്കെടുപ്പിലൂടെ തേടിവന്നത് ഏകദേശം 8 കോടിയിലധികം രൂപ (1 മില്യണ്‍ യുഎസ് ഡോളര്‍). സാധനം വാങ്ങി മൂന്ന് മാസം കഴിഞ്ഞ് നടന്ന നറുക്കെടുപ്പിലാണ് വന്‍ തുക ഇയാളെ തേടി വന്നത്. 21 വര്‍ഷമായി സിംഗപ്പൂരില്‍ ജോലി ചെയ്തിട്ടുള്ള പ്രോജക്ട് എഞ്ചിനീയറായ ബാലസുബ്രഹ്‌മണ്യന്‍ ചിദംബരം തന്റെ വിജയവാര്‍ത്ത കേട്ട് വികാരാധീനനായി. മുസ്തഫ ജ്വല്ലറി അവരുടെ വാര്‍ഷിക പരിപാടിയുടെ ഭാഗമായി 2024 Read More…