Crime

ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്കൊപ്പം മദ്യപിച്ച് നൃത്തം ചെയ്ത പ്രധാനാധ്യാപകന് സസ്‌പെൻഷന്‍- വീഡിയോ

ഛത്തീസ്ഗഡിലെ ബൽറാംപൂർ ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ ഹെഡ്മാസ്റ്ററെ സ്‌കൂൾ സമയത്ത് മദ്യപിച്ച് ക്ലാസ് മുറിയിൽ വിദ്യാർത്ഥിനികൾക്കൊപ്പം അനുചിതമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിനെ തുടർന്ന് സസ്‌പെൻഡ് ചെയ്തു. വാദ്രഫ്‌നഗർ ബ്ലോക്കിന് കീഴിലുള്ള പശുപതിപൂർ പ്രൈമറി സ്‌കൂളിലാണ് ഹെഡ്മാസ്റ്റർ ലക്ഷ്മി നാരായൺ സിംഗാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ടത്. ഒരു സ്റ്റാഫ് അംഗം ചിത്രീകരിച്ച വീഡിയോയിൽ, സിംഗ് തന്റെ ഫോണിൽ സംഗീതം പ്ലേ ചെയ്യുന്നതും ക്ലാസ് മുറിക്കുള്ളിൽ വിദ്യാർത്ഥികളോടൊപ്പം നൃത്തം ചെയ്യുന്നതും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെത്തുടർന്ന് വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. Read More…