ഓരോ ദിവസം കഴിയുന്തോറും വിദ്യാർത്ഥികൾക്കിടയിലെ സംഘർഷങ്ങളും അക്രമങ്ങളും വർധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന അനേകം വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ഒരു ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥിനികൾ ക്ലാസ്സ് റൂമിൽ വച്ച് പരസ്പരം ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. നിമിഷനേരങ്ങൾക്കുള്ളിൽ വൈറലായ വീഡിയോയിൽ പെൺകുട്ടികൾ പരസ്പരം അടിക്കുന്നതും ചവിട്ടുന്നതും മുടിയും പിടിച്ചു വലിക്കുന്നതും കാണാം. വീഡിയോയുടെ തുടക്കത്തിൽ വിദ്യാർത്ഥിനികൾ തമ്മിൽ തർക്കിക്കുന്നതാണ് കാണുന്നത്. തൊട്ടടുത്ത നിമിഷം ഒരു പെണ്‍കുട്ടി മറ്റേയാളുടെ കവിളത്ത് അടിക്കുകയാണ്. തുടർന്ന് അടികൊണ്ട പെണ്‍കുട്ടി തിരിച്ചടിക്കുന്നു. വിദ്യാർത്ഥിനകൾ പരസ്പരം അടിക്കുകയും Read More…