ലഖ്‌നൗ: ശതകോടികൾ വിലമതിക്കുന്ന സ്വത്തിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് മകൻ സ്വന്തം പിതാവിനെ വെടിവെച്ചു കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള മോഡിനഗറിൽ ബുധനാഴ്ച രാത്രിയുണ്ടായ ദാരുണമായ കൊലപാതകം നാടിനെ നടുക്കി. പ്രദേശത്തെ ധനികനായ കർഷകനും ഏകദേശം 150 കോടിയോളം രൂപയുടെ സ്വത്തിന് ഉടമയുമായ ഹരിഓം ചൗധരി (52) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മൂത്ത മകൻ നിഖിൽ (32) തന്റെ പിസ്റ്റൾ ഉപയോഗിച്ച് പിതാവിന് നേരെ നാലിലധികം തവണ വെടിയുതിർത്ത ശേഷം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് നാല് പ്രത്യേക അന്വേഷണ Read More…
Tag: Ghaziabad
മോഷണശ്രമത്തിനിടെ കഴുത്ത് ഷട്ടറിൽ കുടുങ്ങി; ഈ കള്ളന്റെ ഗതികേട് കണ്ടോ? വീഡിയോ വൈറൽ
ഗാസിയാബാദിൽ നിന്നുള്ള വിചിത്രമായ ഒരു മോഷണശ്രമത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചിരി പടർത്തുകയാണ്. ഒരു ഡോക്ടറുടെ ക്ലിനിക്കിൽ മോഷണം നടത്താൻ എത്തിയ യുവാവ് കടയുടെ ഷട്ടറിനിടയിൽ കഴുത്ത് കുടുങ്ങി തൂങ്ങിക്കിടക്കേണ്ടി വന്നതാണ് ഈ സംഭവത്തിന് ആധാരം. രാത്രിയിൽ അതിക്രമിച്ചു കയറാനുള്ള ശ്രമത്തിനിടെ പകുതി താഴ്ന്ന ഷട്ടറിനും തറയ്ക്കും ഇടയിൽ ഇയാളുടെ കഴുത്ത് കുടുങ്ങുകയായിരുന്നു. മണിക്കൂറുകളോളം ഈ അവസ്ഥയിൽ വേദനയോടെ ഇയാൾക്ക് തൂങ്ങിക്കിടക്കേണ്ടി വന്നു. നേരം വെളുത്തതോടെ ഇത് കണ്ട നാട്ടുകാർ പോലീസിനെ വിവരമറിയിച്ചു. താഴെ കൂടിനിന്ന Read More…
പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യയ്ക്ക് പിന്നിലെ ‘കൊറിയൻ ലവ് ഗെയിം’ എന്താണ്?
ഗാസിയാബാദിൽ താമസിക്കുന്ന കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി മരിച്ച മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മരണം ‘കൊറിയൻ ലവ് ഗെയിം’ എന്ന ഓൺലൈൻ ടാസ്‌ക് അധിഷ്ഠിത ഗെയിമുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ടുകള്‍. .ഗെയിം കളിക്കുന്നതു വിലക്കിയ പിതാവ് മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുപോയതാണ് കുട്ടികളെ ആത്മഹത്യയ്‌ക്കു പ്രേരിപ്പിച്ചതെന്നാണു പ്രാഥമിക നിഗമനം. രാത്രി ബാല്‍ക്കണിയിലെത്തി വാതില്‍ പുറത്തുനിന്നു പൂട്ടിയശേഷമാണു കെട്ടിടത്തില്‍നിന്നു ചാടിയത്. ‘കൊറിയൻ ലവ് ഗെയിം’ എന്താണ്? വെർച്വൽ കഥാപാത്രങ്ങളും വൈകാരികമായ കഥപറച്ചിലും ഉൾപ്പെടുന്ന, ടാസ്‌ക്കുകൾ അടിസ്ഥാനമാക്കിയുള്ള ഒരു പ്രത്യേകതരം ഓൺലൈൻ Read More…
ഒടുവില്‍ ‘അംബാസഡറെ’ പൊക്കി; അംഗീകാരമില്ലാത്ത രാജ്യത്തിന് എട്ടു വര്‍ഷമായി ഇന്ത്യയില്‍ എംബസി !
ലോകത്ത് അധികമാരും കണ്ടിട്ടോ കേട്ടിട്ടോ അംഗീകരിച്ചിട്ടോയില്ലാത്ത ‘വെസ്‌റ്റ് ആര്‍ക്‌ടിക്ക’ എന്ന രാജ്യത്തിന്റെ പേരില്‍ ഉത്തര്‍പ്രദേശില്‍ എംബസി. ഗാസിയാബാദില്‍ എട്ടു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഈ വ്യാജ എംബസിയുടെ ‘അംബാസഡറെ’ യു.പി സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്.ടി.എഫ്.) പിടികൂടി. വെസ്‌റ്റ് ആര്‍ക്‌ടിക്കയുടെ ‘ബാരണ്‍’ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ഹര്‍ഷവര്‍ധന്‍ ജെയിന്‍ ആണ് പിടിയിലായത്. വിദേശ ജോലി വാഗ്‌ദാനം ചെയ്‌തു പണം തട്ടിയ കേസിലാണ് ‘അംബാസഡര്‍’ക്ക് പിടിവീണത്. എംബസി കെട്ടിടവളപ്പില്‍ പാര്‍ക്ക് ചെയ്‌തിരുന്ന വ്യാജ നയതന്ത്ര നമ്പര്‍ പ്ലേറ്റുകള്‍ ഉള്ള ആഡംബര Read More…
വീട്ടിലെത്തിയ അമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ഒൻപതാം ക്ലാസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി 3 സഹപാഠികള്‍
യു.പി.യില്‍ ഗാസിയാബാദിൽ ഒൻപതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാർഥിനിയെ നാല് ആൺകുട്ടികൾ ചേർന്ന് ബലാത്സംഗം ചെയ്തു. ഇവരിൽ 3 പേർ പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാർഥികളാണ്. ഹൗസിങ് സൊസൈറ്റിയിൽ താമസിക്കുന്ന പെൺകുട്ടി ബലാത്സംഗം നടക്കുമ്പോൾ വീട്ടിൽ തനിച്ചായിരുന്നു. അമ്മ പുറത്തുപോയപ്പോഴാണ് പീഡനം നടന്നത്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയെ പരിചയപ്പെട്ട ഇതിലൊരു ആൺകുട്ടി അവളെ നേരിൽ കാണണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കഴിഞ്ഞ ഞായറാഴ്ച രാവിലെ പതിനൊന്നരയോടെ ആൺകുട്ടി അവളുടെ വീട്ടിലെത്തി. പെൺകുട്ടി വാതിൽ തുറന്നപ്പോൾ, ഇയാള്‍ മറ്റ് Read More…





