ഓഫീസിലെയും ഹോട്ടലുകളിലെയുമൊക്കെ ശുചിമുറികള്‍ പലരും മാറി മാറി ഉപയോഗിക്കുന്നതിനാല്‍ അവയുടെ ടോയ്‌ലറ്റ് സീറ്റുകളില്‍ പല തരത്തിലുള്ള അണുക്കളുടെ വാസസ്ഥലമായിരിക്കും. ഇനി വീടുകളിലെ ശുചിമുറി വൃത്തിയായി വെച്ചില്ലെങ്കിലും ഇത് തന്നെ വരാം. വൃത്തിഹീനമായ ടോയ്‌ലറ്റ് സീറ്റിലൂടെയൊക്കെ ഇത്തരത്തിലുള്ള അണുക്കള്‍ ശരീരത്തിനുള്ളിലെത്താമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇകോളി നമ്മുടെ മലത്തില്‍ കാണപ്പെടുന്ന ബാക്ടീരിയയാണിത്.ശരീരത്തിലെത്തിയാല്‍ വയറിനും കുടലിനും പല വിധത്തിലുള്ള പ്രശ്നം ഉണ്ടാകാം. സാല്‍മണെല്ല ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്. ഇത് വൃത്തിഹീനമായ ശുചിമുറിയിലൂടെ ശരീരത്തിലെത്താം. നോറോ വൈറസ് പെട്ടെന്ന് പടരുകയും ഗ്യാസ്ട്രോഎന്‍ട്രിറ്റിസിന് Read More…