Hollywood

മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളാകുന്നു

ഈ വര്‍ഷം ഹോളിവുഡില്‍ നിന്നും പുറത്തുവന്ന വമ്പന്‍ പണംവാരി ചിത്രങ്ങളില്‍ ഒന്നായ ബാര്‍ബിയിലെ ജോഡികളായ മാര്‍ഗോട്ട് റോബിയും റയാന്‍ ഗോസ്‌ളിംഗും പ്രമുഖ നടനും സംവിധായകനുമായ ജോര്‍ജ്ജ് ക്ലൂണിയുടെ മാതാപിതാക്കളായി അഭിനയിക്കുന്നു. അണിയറയില്‍ ഒരുങ്ങുന്നതായി കേള്‍ക്കുന്ന ‘ഓഷ്യന്‍ ഇലവണി’ ല്‍ ഇരുവരും എത്തുമെന്ന കാര്യം ഉറപ്പാക്കിയിരിക്കുന്നത് ജോര്‍ജ്ജ് ക്‌ളൂണി തന്നെയാണ്. 62 കാരനായ നടന്‍ തിങ്കളാഴ്ച തന്റെ സിനിമ ‘ദി ബോയ്സ് ഇന്‍ ദി ബോട്ടി’ന്റെ ലോസ് ഏഞ്ചല്‍സ് പ്രീമിയറില്‍ മാധ്യമപ്രവര്‍ത്തകരുമായി ഇക്കാര്യം പങ്കുവെച്ചു. നിര്‍മ്മാതാവ് ജോസി മക്നമരയുടെ Read More…