Oddly News

കളിസ്ഥലത്തെ ബെഞ്ചിൽ ഒറ്റയ്ക്ക് ഇരുന്നതിന് 2,500 രൂപ പിഴ? കാരണം അറിഞ്ഞാൽ ഞെട്ടും!

ജർമ്മനിയിൽ കുട്ടികളില്ലാതെ കളിസ്ഥലത്തെ ബെഞ്ചിലിരുന്ന് കരഞ്ഞ യുവതിക്ക് അധികൃതർ പിഴ ചുമത്തി. ജർമ്മൻ വാർത്താ മാധ്യമമായ ഡബ്ല്യു.ഡി.ആർ (WDR) റിപ്പോർട്ട് അനുസരിച്ച്, ഒക്ടോബർ 25-ന് ഗെൽസെൻകിർചെനിലാണ് സംഭവം നടന്നത്. 31 വയസ്സുകാരിയായ ഹാന ബെഞ്ചിലിരുന്ന് തന്റെ അമ്മായിയെ ഫോൺ വിളിക്കുകയായിരുന്നു. “പഠനത്തിന്റെയും സാമ്പത്തിക കാര്യങ്ങളുടെയും പേരിൽ ഞാൻ അന്ന് കടുത്ത സമ്മർദ്ദത്തിലായിരുന്നു,” അവർ മാധ്യമത്തോട് പറഞ്ഞു. എന്നാൽ കുട്ടികളില്ലാതെ കളിസ്ഥലത്ത് ഇരിക്കുന്നത് മുനിസിപ്പൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് അവർക്ക് അറിയില്ലായിരുന്നു. സാമ്പത്തികവും പഠനപരവുമായ സമ്മർദ്ദം താങ്ങാനാവാതെ ഒന്ന് നടക്കാനിറങ്ങിയതായിരുന്നു Read More…