ആദവും ഹൗവ്വയും ജീവിച്ച ഏദന്‍തോട്ടം ആഫ്രിക്കയിലായിരുന്നെന്ന വാദവുമായി ഗവേഷകന്. ടെക്സസ് സ്വദേശിയായ ഗവേഷകന് മഹ്മൂദ് ജാവേദാണ് ഏദന്‍ യഥാര്‍ത്ഥത്തില്‍ വടക്കുപടിഞ്ഞാറന്‍ എത്യോപ്യയിലെ ബഹിര്‍ ദാര്‍ എന്ന പ്രദേശത്താണെന്ന വാദവുമായി രംഗത്തെത്തിയത്. ഏദന്‍ തോട്ടം മധ്യേഷ്യയിലാണെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന വാദങ്ങള്‍. ബൈബിള്‍ അനുസരിച്ച്, ഏദന്‍ തോട്ടം ദൈവം സ്ഥാപിച്ച പറുദീസയാണ്. അവിടെനിന്നും ഗിഹോന്‍, യൂഫ്രട്ടീസ്, ടൈഗ്രിസ്, പിഷോന് എന്നിങ്ങനെ നാല് ശാഖകളായി പിരിഞ്ഞൊഴുകുന്ന ഒരു നദിയുണ്ടായിരുന്നു. ടൈഗ്രിസും യൂഫ്രട്ടീസും ഇന്നത്തെ ഇറാഖിലൂടെ ഒഴുകുന്നതിനാല്‍, ഏദന്‍ ആ പ്രദേശത്തായിരിക്കണം എന്ന് Read More…

