ഗംഗാനദിയുടെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഒഴുകിപ്പോയ അനിയനെ രക്ഷിക്കുന്നവർക്ക് 5 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് കരഞ്ഞുവിളിക്കുന്ന ഏട്ടന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ നടുക്കമുണ്ടാക്കിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ തെഹ്രി ഗഡ്വാൾ ജില്ലയിലുള്ള ദേവപ്രയാഗിൽ നിലവിൽ നടക്കുന്ന കാവഡ് യാത്രയ്ക്കിടെ ശനിയാഴ്ചയാണ് ഈ ദാരുണ സംഭവം നടന്നത്. നദിയിൽ കുളിക്കാനിറങ്ങിയ കാവഡ് തീർത്ഥാടകനായ യുവാവ് പെട്ടെന്ന് ഒഴുക്കിൽപ്പെടുകയായിരുന്നു. സഹോദരൻ ഒഴുക്കിൽപ്പെടുന്നത് കണ്ട് ഒന്നും ചെയ്യാനാകാതെ കരയിൽ നിന്ന ഏട്ടൻ ചുറ്റുമുള്ളവരോട് സഹായത്തിനായി അപേക്ഷിക്കുകയായിരുന്നു. “5 ലക്ഷം രൂപ തരാം, എന്റെ Read More…
Tag: GangaRiver
അന്ധവിശ്വാസം കവർന്നത് പിഞ്ചുജീവൻ! പാമ്പുകടിയേറ്റ കൗമാരക്കാരനെ ഗംഗാനദിയിൽ മുക്കിവെച്ചത് 12 മണിക്കൂർ- കാണണം ഈ വീഡിയോ
ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ അന്ധവിശ്വാസം മൂലം 14 വയസ്സുകാരൻ ദാരുണമായി കൊല്ലപ്പെട്ട വാർത്ത നടുക്കമുണ്ടാക്കുന്നതാണ്. പാമ്പുകടിയേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് പകരം മാതാപിതാക്കൾ ഒരു മാന്ത്രികന്റെ (താന്ത്രിക്) അടുത്തേക്കാണ് കൊണ്ടുപോയത്. പാമ്പുകടിയേറ്റാൽ ഗംഗാ നദിയിൽ മുക്കിവെച്ചാൽ വിഷമിറങ്ങുമെന്ന മാന്ത്രികന്റെ വാക്ക് വിശ്വസിച്ച് 12 മണിക്കൂറോളമാണ് കുട്ടിയെ വെള്ളത്തിൽ താഴ്ത്തിവെച്ചത്. മുളകൾ കൊണ്ട് നിർമ്മിച്ച ചങ്ങാടത്തിൽ കെട്ടിയിട്ട നിലയിലുള്ള കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല, മതിയായ ചികിത്സ ലഭിക്കാതെ കുട്ടി മരണപ്പെടുകയും Read More…
11,000 ലിറ്റർ പാലിന് പിന്നാലെ 165 ലിറ്റർ നെയ്യ് ഗംഗയിലേക്ക് ഒഴുക്കി ഭക്തർ; ചർച്ചയായി വൈറൽ വീഡിയോ
ഗംഗാ നദിയിൽ 11,000 ലിറ്റർ പാൽ ഒഴുക്കിയതിന് പിന്നാലെ, വൻതോതിൽ നെയ്യ് നദിയിലേക്ക് ഒഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തർക്കങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. ഏകദേശം 165 ലിറ്ററിലധികം ശുദ്ധമായ നെയ്യ് നദിയിൽ അർപ്പിക്കുന്നതാണ് വൈറലായ വീഡിയോയിലുള്ളത്. ഇതൊരു പുണ്യകർമ്മമായാണ് ഭക്തർ ചെയ്തതെങ്കിലും, ഗംഗാ നദിയുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും ഇത് എങ്ങനെയൊക്കെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്കകൾ ഉയരുന്നുണ്ട്. ഒരു പുരുഷനും സ്ത്രീയും ചേർന്ന് വലിയ പാത്രങ്ങളിൽ നിന്ന് നദിയിലേക്ക് നെയ്യ് ഒഴിക്കുന്നതാണ് വീഡിയോയുടെ തുടക്കത്തിലുള്ളത്. തുടർന്ന് കൂടുതൽ Read More…
ഗംഗാനദിയിൽ ‘ബിയർ പാർട്ടി’; വാരണാസിയിലെ ബോട്ടിലെ മദ്യപാനം വിവാദത്തിൽ- വൈറൽ വീഡിയോ
വാരണാസിയിലെ പവിത്രമായ ഗംഗാ നദിയിൽ ബോട്ടിലിരുന്ന് മദ്യപിക്കുകയും നൃത്തം ചെയ്യുകയും ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നദിയുടെ മതപരമായ പ്രാധാന്യം കണക്കിലെടുത്ത്, ഉറക്കെ സംഗീതം വച്ച് ബോട്ടിൽ പാർട്ടി നടത്തിയത് അങ്ങേയറ്റം അനുചിതമാണെന്ന് ഭക്തർ അഭിപ്രായപ്പെട്ടു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിക്കുകയും ബോട്ട് അലങ്കാരപ്പണിക്കാരനായ അർജുൻ രാജ്ഭറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ബോട്ടിലിരുന്ന് മദ്യപിച്ച മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഈ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. ബിജെപി സർക്കാരിന്റെ ഭരണത്തിന് കീഴിൽ Read More…




