വിശ്വാസികൾക്ക് ഏറ്റവും പരിപാവനമായ ഒന്നാണ് ഗംഗാസ്നാനം. ഗംഗാനദിയിൽ മുങ്ങിനിവരുന്നത് സർവ പാപങ്ങളും കഴുകിക്കളയുമെന്നാണ് വിശ്വാസം. എന്നാൽ ഗംഗാസ്നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കുന്ന ഒരു സംഘം തന്നെ ഹരിദ്വാർ പോലുള്ള തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ട്. സാധാരണക്കാരെയും പ്രശസ്തരെയുമെല്ലാം ഇവർ ക്യാമറക്കണ്ണുകളിൽ പകർത്തി ചൂഷണം ചെയ്യാറുണ്ട്. നിർമ്മിത ബുദ്ധിയുടെ (AI) വരവോടെ ഇത്തരം ചിത്രങ്ങളും ദൃശ്യങ്ങളും മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതും വർധിച്ചിരിക്കുകയാണ്. തന്റെ ഗംഗാസ്നാന ദൃശ്യങ്ങൾ അശ്ലീലമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ നിയമനടപടിക്കൊരുങ്ങിയിരിക്കുകയാണ് ഇൻസ്റ്റാഗ്രാം Read More…

