ഭുവനേശ്വര്‍: മുതിര്‍ന്ന കമാന്‍ഡര്‍ ഉള്‍പ്പെടെ ആറു മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. മുതിര്‍ന്ന കമാന്‍ഡറും സി.പി.ഐ (മാവോയിസ്റ്റ്) സെന്‍ട്രല്‍ കമ്മിറ്റി അംഗവുമായ ഗണേഷ് ഉയ്‌ക്കേയ്(69) അടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഒഡിഷയിലെ കന്ധമാല്‍, ഗഞ്ചം ജില്ലാതിര്‍ത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടല്‍. ബി.എസ്.എഫും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഗണേഷ് ഉള്‍പ്പെടെയുള്ളവര്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ഗണേഷിനൊപ്പം കൊല്ലപ്പെട്ട മൂന്ന് മാവോയിസ്റ്റുകളില്‍ രണ്ടുപേര്‍ സ്ത്രീകളാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.റാംപ വനമേഖലയില്‍ പ്രവേശിച്ച സുരക്ഷാസേനയ്ക്ക് നേരേ ആയുധധാരികളായ മാവോയിസ്റ്റ് സംഘം വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു Read More…

