Featured Spotlight

‘ജി.സുധാകരൻ കാണിച്ചത് ചെറ്റത്തരം, വലിയ വഞ്ചന; പാർട്ടി തെറ്റിദ്ധരിക്കപ്പെട്ടു’: പിണറായി വിജയൻ

സിപിഎം മുൻ നേതാവ് ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സുധാകരന്റേത് വലിയ വഞ്ചനയും ചെറ്റത്തരവുമാണെന്ന് മുഖ്യമന്ത്രി തുറന്നടിച്ചത്. പാർട്ടിയുടെ രണ്ട് ടേം നിബന്ധനയെത്തുടർന്ന് പല പ്രമുഖരും മാറിയെങ്കിലും തനിക്ക് എന്തോ പ്രത്യേകതയുണ്ടെന്ന ഭാവമാണ് സുധാകരൻ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിയിൽ എല്ലാവരും തുല്യരാണെന്നും തെറ്റായ നിലപാടുകൾ വലിയ പാതകമാണെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കോൺഗ്രസ് നേതാവ് കെ. സുധാകരൻ പാർട്ടി തീരുമാനത്തിന് വിധേയനായി നിന്നതിനെ മുഖ്യമന്ത്രി ഈ അവസരത്തിൽ Read More…

Featured Spotlight

അനുനയിപ്പിക്കാന്‍ പിണറായി ഇടപെട്ടിട്ടും വഴങ്ങിയില്ല; അമ്പലപ്പുഴയില്‍ അങ്കത്തിനൊരുങ്ങി ജി. സുധാകരന്‍

ആലപ്പുഴ: അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ട്‌ ഇടപെട്ടിട്ടും നിലപാട് മാറ്റാതെ ജി. സുധാകരന്‍ . മുഖ്യമന്ത്രി ഫോണിലൂടെ ജി. സുധാകരനുമായി സംസാരിച്ചതായാണ്‌ സൂചന.വാര്‍ത്താസമ്മേളനം നടത്തുമെന്നു ജി. സുധാകരന്‍ പ്രഖ്യാപിച്ചതിനു പിന്നാലെ സി.പി.എം. നേതാക്കള്‍ പറവൂരിലെ ജി. സുധാകരന്റെ വീട്ടിലെത്തി. ഇന്നലെ രാത്രിയോടെ ജില്ലാ സെക്രട്ടറി ആര്‍. നാസറിന്റെയും സി.എസ്‌. സുജാതയുടെയും നേതൃത്വത്തിലുള്ള സംഘമാണ്‌ വീട്ടിലെത്തിയത്‌. വാര്‍ത്താസമ്മേളനത്തില്‍ പിന്മാറണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, അവഗണന നേരിട്ട്‌ ഇനിയും മുന്നോട്ടുപോകാനാകില്ലെന്നും സ്‌ഥാനാര്‍ഥിയാകുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും സുധാകരന്‍ അവരെ അറിയിച്ചു. Read More…

Featured Spotlight

സ്വതന്ത്ര സ്‌ഥാനാര്‍ഥിയാകാന്‍ സുധാകരന് മേൽ സമ്മര്‍ദം; കൈകോർക്കാൻ കൈപ്പത്തി, ‘ഗൗരിയമ്മ’ ആവർത്തിക്കുമോ?

സി.പി.എം. നേതൃത്വവുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവും മുൻമന്ത്രിയുമായ ജി. സുധാകരനെ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിപ്പിക്കാൻ വിവിധ ഭാഗങ്ങളിൽനിന്ന് സമ്മർദം ശക്തമാകുന്നു. പാർട്ടി അംഗത്വം പുതുക്കാതെ അദ്ദേഹം വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ, അനുനയ ചർച്ചകൾ സി.പി.എം. അവസാനിപ്പിച്ചതാണ് പുതിയ നീക്കങ്ങൾക്ക് വഴിതുറന്നത്. ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ സുധാകരന്റെ നിലപാട് നിർണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അദ്ദേഹം മത്സരത്തിന് തയ്യാറാണെന്ന് സൂചന നൽകിയാൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള പ്രമുഖ കോൺഗ്രസ് നേതാക്കൾ നേരിട്ട് Read More…