ആണവായുധ യുദ്ധവും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) ദുരുപയോഗവും മനുഷ്യരാശിയുടെ ഭാവിയെ അപകടത്തിലാക്കിയേക്കാമെന്ന് ‘ദി ലാൻസെറ്റ്’ പ്രസിദ്ധീകരിച്ച പുതിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. സാധ്യതകൾ കുറവാണെങ്കിലും, 2100-ഓടെ ഇത്തരം ഭീഷണികൾ മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. അടുത്ത 75 വർഷത്തിനുള്ളിൽ മനുഷ്യന്റെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന 17 പ്രധാന ഭീഷണികൾ റിപ്പോർട്ട് പട്ടികപ്പെടുത്തുന്നു. അണവായുധ യുദ്ധം, എ.ഐയുടെ ദുരുപയോഗം, കാലാവസ്ഥാ വ്യതിയാനം, വായുമലിനീകരണം, കുട്ടികളിലെ പോഷകാഹാരക്കുറവ്, അമിതവണ്ണം, അന്താരാഷ്ട്ര സഹായങ്ങളിലെ വെട്ടിക്കുറയ്ക്കൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ‘ലാൻസെറ്റ് കമ്മീഷൻ Read More…

