ഒരു സമ്പൂര്‍ണ്ണ സ്കോളര്‍ഷിപ്പിന് വേണ്ടി നിര്‍ധനനാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വന്തം പിതാവിനെ ഇല്ലാതാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അമേരിക്കയിലെ സര്‍വകലാശാല പറഞ്ഞുവിട്ടു. വഞ്ചന കാട്ടിയ ഇയാളെ ഉടന്‍ രാജ്യത്ത് നിന്നു തന്നെ നാടുകടത്തും. പെന്‍സില്‍വാനിയയിലെ ലെഹി സര്‍വകലാശാലയില്‍ ചേരുന്നതിനായി പിതാവിന്റെ മരണസര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിക്കുകയും സ്കൂള്‍ പ്രിന്‍സിപ്പലിന്റെ വ്യജ ഇ മെയില്‍ ഉണ്ടാക്കുകയും ചെയ്ത 19 കാരനെയാണ് രാജ്യം നാടുകടത്തുന്നത്. പ്രവേശന, സാമ്പത്തിക രേഖകള്‍ കൃത്രിമമായി നിര്‍മ്മിച്ചതിന് ഇയാള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. എബിസി ന്യൂസ് പറയുന്നതനുസരിച്ച്, ലേഹിയിലേക്ക് ഫുള്‍ റൈഡ് Read More…