18-ാം വയസ്സിൽ ഭൂരിഭാഗം യുവാക്കളും തങ്ങളുടെ ഭാവിജീവിതവും കരിയറും കെട്ടിപ്പടുക്കുന്ന തിരക്കിലായിരിക്കും. എന്നാൽ, ബ്രിട്ടീഷ് ജഡ്ജിയായ ഡഗ്ലസ് കിംഗ്സ്ഫോർഡിനെ വധിക്കാൻ നടത്തിയ പരാജയപ്പെട്ട ശ്രമത്തിൽ പങ്കാളിയായതിന്റെ പേരിൽ തൂക്കിലേറ്റപ്പെടാനായിരുന്നു ഖുദിറാം ബോസിന്റെ വിധി. സ്വാതന്ത്ര്യസമരസേനാനി ഖുദിറാം ബോസിന്റെ രക്തസാക്ഷിത്വ ദിനത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ചൊവ്വാഴ്ച അദ്ദേഹത്തിന് പ്രണാമാർപ്പണം നടത്തി. ബ്രിട്ടീഷ് ഭരണത്തിനെതിരായ ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ ആ ചെറുപ്പക്കാരനായ വിപ്ലവകാരി കാഴ്ചവെച്ച ത്യാഗത്തെ അദ്ദേഹം അനുസ്മരിച്ചു. ഖുദിറാം ബോസിനെ “ഭാരതാംബയുടെ വീരപുത്രൻ” എന്ന് വിശേഷിപ്പിച്ച Read More…

