കാലവും സമയവും സാഹചര്യങ്ങളും ഏതു വലിയ സൗഹൃദങ്ങളെയും മുറിച്ചേക്കാം. എന്നിരുന്നാലും ഒരിക്കലും പിരിയരുതെന്ന് ആഗ്രഹിക്കുന്ന സൗഹൃദങ്ങളെ എത്ര പണിപ്പെട്ടും നിങ്ങള്‍ സംരക്ഷിച്ചേക്കാം. എന്തായാലും 17 വര്‍ഷമായി ഉറ്റ സുഹൃത്തുക്കളായിരുന്ന 40 വയസ്സുള്ള നാല് സ്ത്രീകള്‍ എല്ലാവരും ഒരേ തെരുവിലേക്ക് താമസം മാറി ഇപ്പോള്‍ ഒരു കമ്മ്യൂണിറ്റി തന്നെ കെട്ടിപ്പടുത്തിരിക്കുകയാണ്. 10 വര്‍ഷം മുമ്പാണ് എല്ലാം തുടങ്ങിയത്. ജോര്‍ജിയയിലെ അറ്റ്‌ലാന്റയില്‍ തന്റെ സുഹൃത്ത് കെല്ലി ഹോള്‍ബിന്‍ തന്റെ അതേ തെരുവില്‍ ഒരു വീട് കണ്ടെത്തിയപ്പോള്‍ സരബെത്ത് സ്‌റ്റൈന്‍ സന്തോഷിച്ചു. Read More…