Crime

‘എങ്ങനെ കൊല്ലാം, തെളിവ് നശിപ്പിക്കാം?’; യുവാവിനെ പ്രതിശ്രുത വധുവും കാമുകനും കൊക്കയിൽ തള്ളിയിട്ട് കൊന്ന കേസ്: ഒരാൾകൂടി പിടിയിൽ

പുണെ∙ മഹാരാഷ്ട്രയിൽ യുവ വ്യവസായിയെ പ്രതിശ്രുത വധുവും കാമുകനും ചേർന്ന് കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾകൂടി പിടിയിലായി. പ്രതിയായ ചേതൻ ചൗധരിയുടെ സുഹൃത്ത് റിതേഷ് ഹാംഗെയെയാണ് പുണെ പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. പുണെ സ്വദേശിയായ കേതൻ അഗർവാളിനെയാണ് പ്രതിശ്രുത വധു സിയ ഗോയലും ചേതനും ചേർന്ന് ലോഹഗഡ് കോട്ടയിൽനിന്ന് തള്ളിയിട്ടു കൊലപ്പെടുത്തിയത്. കൊലപാതക ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് പൊലീസ് നടപടി. ‘കേതനെ വധിക്കാനുള്ള ഗൂഢാലോചനയിൽ റിതേഷിനും പങ്കുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. കേതന്റെ കയ്യും Read More…