The Origin Story

സെലിൻ; ക്ലിയോപാട്രയുടെ കരുത്തയായ മകൾ, ചരിത്രത്താൽ വിസ്മരിക്കപ്പെട്ടവള്‍

ഈജിപ്തിലെ ശക്തയായ ഭരണാധികാരിയും ചരിത്രത്തിൽ സ്ത്രീസൗന്ദര്യത്തിന്റെ പര്യായവുമായ ക്ലിയോപാട്രക്കുറിച്ച് അറിയാത്തവരുണ്ടാകില്ല. എന്നാല്‍ നിങ്ങള്‍ക്ക് ക്ലിയോപാട്രയുടെ മകളെ കുറിച്ചറിയുമോ? വളരെ ശ്രദ്ധേയമായ വിജയങ്ങള്‍ നേടിയ വ്യക്തിയായിരുന്നു അവര്‍. മാര്‍ക് ആന്റണിയുടെയും ക്ലിയോപാട്രയുടെയും പുത്രിയായ ക്ലിയോപാട്ര സെലിനെക്കുറിച്ചാണ് പറയുന്നത്. ബിസി 40 ൽ ജനിച്ച് അലക്സാണ്ട്രിയയിലെ രാജകൊട്ടാരത്തിൽ വളർന്ന ക്ലിയോപാട്ര സെലീന് അവളുടെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ ഏകദേശം 10 വയസ്സായിരുന്നു. റോമന്‍ ചക്രവര്‍ത്തിയായ ആഗസ്റ്റസ് സെലിനെയും സഹോദരങ്ങളെയും റോമിലേക്ക് കൂട്ടികൊണ്ടുപോയി. അവിടെ മാര്‍ക് ആന്റണിയുടെ ആദ്യ ഭാര്യയായ ഒക്ടേവിയയുടെ Read More…