Oddly News

ചിലയിടങ്ങളിൽ വലുത്, ചിലയിടങ്ങളില്‍ ചെറുത്! സമൂസയുടെ വലിപ്പവും വിലയും ഏകീകരിക്കണമെന്ന് ബിജെപി എംപി

നടനും ഗായകനും ബിജെപി എംപിയുമായ രവി കിഷൻ, ജൂലൈ 31 ന് പാർലമെന്റിൽ നടന്ന ഒരു ചർച്ചയിൽ രസകരമായ ഒരു ആവശ്യം ഉന്നയിച്ചു. ഇന്ത്യൻ ലഘുഭക്ഷണമായ സമൂസയുടെ വലുപ്പം ഏകീകരിക്കാന്‍ മാനദണ്ഡമുണ്ടാക്കുന്നതിനുള്ള ഒരു നിയമം കൊണ്ടുവരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ചില സ്ഥലങ്ങളിൽ സമൂസയുടെ വലുപ്പം വലുതാണ് എന്നാൽ മറ്റ് ചിലയിടങ്ങളിലാകട്ടെ വലിപ്പം കുറവാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥലത്തിനനുസരിച്ച് വിഭവത്തിന്റെ വിലയും വ്യത്യാസപ്പെട്ടിരിക്കുമെന്നും, അത് ഏകീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു . ലോക്സഭയിൽ സീറോ അവറിൽ സംസാരിച്ച ഗൊരഖ്പൂർ എംപി, Read More…