സവാള അഥവാ ഉള്ളി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ ഉള്ളിയുടെ തൊലി ഉരിയുമ്പോൾ കറുത്ത പാടുകളോ കറുത്ത പൊടിപോലെയുള്ള പദാർത്ഥമോ ശ്രദ്ധിച്ചിട്ടുണ്ടോ? കാണുമ്പോൾ പേടി തോന്നാമെങ്കിലും, ഇത് സാധാരണയായി ‘ബ്ലാക്ക് മോൾഡ്’ അഥവാ കറുത്ത പൂപ്പൽ എന്നറിയപ്പെടുന്ന ഫംഗസ് ബാധ മൂലമുണ്ടാകുന്നതാണ്. ‘അസ്പർഗില്ലസ് നൈഗർ’ (Aspergillus niger) എന്ന ഫംഗസാണ് ഇതിന് കാരണം. ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ ഉള്ളി വയ്ക്കുമ്പോഴോ അല്ലെങ്കിൽ ദീർഘകാലം സൂക്ഷിച്ചുവെക്കുമ്പോഴോ ആണ് ഈ ഫംഗസ് വളരുന്നത്. ഉള്ളിയുടെ ഉണങ്ങിയ പുറംതൊലിയിലോ മുകൾഭാഗത്തോ Read More…

