Healthy Food

അലര്‍ജി വരുന്ന വഴികള്‍… ആഹാരത്തിലൂടെയുണ്ടാകുന്ന അലര്‍ജിയും കാരണങ്ങളും

മൂക്കടപ്പും തുമ്മലും ചീറ്റലും മാത്രമല്ല അലര്‍ജി. പൊടിയും പുകയും തണുപ്പുമൊക്കെ മൂക്കിലെ അലര്‍ജിക്കു കാരണമായേക്കാം. അതോടൊപ്പം ബാഹ്യവസ്തുക്കളോടുള്ള ചര്‍മ്മത്തിന്റെ അലര്‍ജി ശരീരം ചൊറിഞ്ഞു തടിക്കാനുള്ള കാരണവുമാകും. ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജി ഉണ്ടാകുന്നത്. ശരീരം ചൊറിഞ്ഞു തടിക്കലും വയറിനുള്ളിലെ അസ്വസ്ഥതകളും ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഫുഡ് അലര്‍ജിയില്‍ നിന്നുണ്ടാകുന്നവയാണ്. ഫുഡ് അലര്‍ജി ചില പ്രത്യേക ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങള്‍ ശരീരത്തിനു ദോഷമുണ്ടാക്കുന്നവയാണെന്ന് തെറ്റിധരിച്ച് ശരീരം പ്രതികരിക്കുമ്പോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ആഹാരത്തിന്റെ നിറവും Read More…

Featured Fitness

ഭക്ഷണം കഴിക്കേണ്ടത് വര്‍ക്ക്ഔട്ടിന് മുമ്പോ അതോ ശേഷമോ? കണ്‍ഫ്യൂഷനാണോ!

ആരോഗ്യകാര്യങ്ങളില്‍ ആകുലരാകുന്നവരാണ് ഭൂരിഭാഗം വരുന്ന മലയാളികളും. എല്ലാദിവസവും ജിമ്മില്‍ പോയി വര്‍ക്ഔട്ട് ചെയ്യുന്നവര്‍ ഉണ്ടാകുന്ന ഒരു സംശയമുണ്ട്. വര്‍ക്ക്ഔട്ട് വെറുംവയറ്റില്‍ ചെയ്യണോ എന്ന്. വര്‍ക്ഔട്ടിന് മുന്‍പോ ശേഷമോ ഭക്ഷണം കഴിക്കുന്നതിന് അതിന്റേതായ ഗുണങ്ങളുണ്ട്. ഇതിന്റെ സമയവും ഉള്ളടക്കവും നിങ്ങളുടെ വര്‍ക്ക്ഔട്ടിലെ പ്രകടനത്തിനെ ബാധിക്കും. സെലിബ്രൈറ്റികള്‍ പലവരും വര്‍ക്ക്ഔട്ട് തുടങ്ങുന്നതിന് മുന്‍പ് പ്രോട്ടീന്‍ ഷേയ്ക്കോ പ്രോട്ടീന്‍ ബാറോ സ്മൂത്തിയോ ഒക്കെ കഴിക്കാറുണ്ട്. വ്യായാമത്തിനായി ഊര്‍ജ്ജം ലഭിക്കാനും പേശികളുടെ ഘനം നഷ്ടപ്പെടാതിരിക്കാനുമാണ് രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കാനുമാണ് പ്രീ വര്‍ക്ഔട്ട് Read More…

Healthy Food

രാത്രിഭക്ഷണ രീതി ഇങ്ങനെയാണോ? കൊളസ്ട്രോള്‍ വര്‍ദ്ധന ഉറപ്പാണ് !

ജീവിത ശൈലീ രോഗങ്ങളുടെ പട്ടികയില്‍ വരുന്ന ഒന്നാണ് പ്രധാനമായും കൊളസ്ട്രോള്‍. നമ്മളുടെ രക്തത്തില്‍ കാണപ്പെടുന്ന വാക്സി സബ്സ്റ്റന്‍സിനെയാണ് കൊളസ്ട്രോള്‍ എന്ന് പറയുന്നത്. കൊളസ്‌ട്രോള്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. ചീത്ത കൊളസ്‌ട്രോളിന്റെ തോത് കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിന്റെ തോത് വര്‍ധിപ്പിക്കാനും ഭക്ഷണത്തിലൂടെയും ജീവിതശൈലിയിലൂടെയും സാധിയ്ക്കും. ഭക്ഷണം കഴിക്കുന്ന രീതിയും വളരെ പ്രധാനമാണ്. കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാനും വര്‍ദ്ധിയ്ക്കാതിരിയ്ക്കാനും രാത്രി കഴിയ്ക്കുന്ന ആഹാരത്തിനും പങ്കുണ്ട്. ഇതിനെ കുറിച്ച് കൂടുതല്‍ മനസിലാക്കാം….